രജിഷ വിജയൻ നായികയാകുന്ന 'കീടം '. ടീസർ റിലീസ് ചെയ്തു.



ഖോഖോ എന്ന ചിത്രത്തിനുശേഷം രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  'കീടം ' എന്ന സിനിമയുടെ ഒഫിഷ്യൽ ടീസ്സർ, പ്രശസ്ത ചലച്ചിത്ര താരം ടൊവിനോ തോമസ്സ് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു രജിഷ വിജയൻ, ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയ് ബാബു, രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമധൻ , മഹേഷ്‌ എം നായർ എന്നിവരാണ് മറ്റ് താരങ്ങൾ.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

രാകേഷ് ധരൻ ആണ് ഛായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റ്‌ ചെയുന്ന കീടം ഒരു ത്രില്ലർ ചിത്രം ആണ്.
വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവർ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ളയാണ്. സംഗീതം-സിദ്ധാർത്ഥ പ്രദീപ്‌, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ -അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ -പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ്‌ - വിഷ്ണു പി സി, സൗണ്ട് ഡിസൈൻ - സന്ദീപ് കുരിശേരി, വരികൾ - വിനായക് ശശികുമാർ, കളറിസ്റ്റ് - ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ - ജെ പി മണക്കാട്,കല സംവിധാനം -സതീഷ്നെല്ലായ,വസ്ത്രാലങ്കാരം -മെർലിൻ, മേക്കപ്പ് -രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് -ഡേയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടർ- ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി - സുജിത് പണിക്കാം, ഡിസൈൻ - മമ്മിജോ, പ്രോമോ സ്റ്റിൽസ് - സെറീൻ ബാബു,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.