മധുപുന്നപ്രയുടെ അലോഹ പൂജയും ടൈറ്റിൽ ലോഞ്ചിംഗും ആലപ്പുഴയിൽ നടന്നു.പ്രമുഖ മിമിക്രി താരവും, നടനുമായ മധു പുന്നപ്ര സംവിധാനം ചെയ്യുന്ന ''അലോഹ '' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗും, പൂജയും ആലപ്പുഴ റമദ ഹോട്ടലിൽ നടന്നു. അലോഹ പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആലപ്പുഴ എം.പി എ.എം ആരിഫ് ഭദ്രദീപം കൊളുത്തുകയും, ചലച്ചിത്ര താരം വിഷ്ണുവിനയ് ടൈറ്റിൽ പ്രകാശനം നടത്തുകയും ചെയ്തു. എം.എൽ.എ ദലീമ ജോജോ, രാജീവ് ആലുങ്കൽ, ചേർത്തല ജയൻ, പ്രമോദ്, കോട്ടയം പുരുഷൻ, ഹരീശ്രീ യൂസഫ്, ആദിനാട് ശശി തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. 

ജോബ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൻ്റെ ക്യാമറ മാർട്ടിൻ മിസ്റ്റ് നിർവ്വഹിയ്ക്കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം കൊടുത്താണ് ചിത്രം അണിയിച്ചൊരുക്കുന്നത്. വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന ചിത്രമായിരിക്കും അലോഹ .സെപ്റ്റംബർ മാസം തൊടുപുഴയിൽ അലോഹയുടെ ചിത്രീകരണം തുടങ്ങും.

പി.ആർ.ഒ അയ്മനം സാജൻ

No comments:

Powered by Blogger.