യുവ സംവിധായിക അനീറ്റ അഗസ്റ്റിന്റെ " മൂരി " എന്ന സിനിമ ഏപ്രിൽ എട്ടിന് തിയേറ്ററിലെത്തും.

മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുന്ന മൂരി എന്ന ചിത്രത്തിലൂടെ  പതിനെട്ട്  വയസുകാരി  അനിറ്റ അഗസ്റ്റിൻ സംവിധാന രംഗത്തെത്തുന്നു.  സൈക്കോളജി ബിരുദ വിദ്യാർത്ഥിനി അനീറ്റ സസ്പെൻസ് ത്രില്ലർ ചിത്രവുമായാണ് എത്തുന്നത്. പോലീസ് ഓഫീസറും നടനുമായ അഗസ്റ്റിൻ വർഗീസിന്റെ മകളായ അനീറ്റ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

മേക്കുന്നേൽ ഫിലിംസിന്റെ  ബാനറിൽ വിൻസെന്റ്  മേക്കുന്നേൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.നായകൻ പുതുമുഖം  ഫ്രിഡോൾ മേക്കുന്നേൽ മുഹമ്മദ്‌ റിയാസ് എന്ന  പോലീസ് ഓഫീസർ ആയി എത്തുന്നു. നായിക പുതുമുഖം തപസ്യയാണ്. കൂടാതെ  സീമ ജി.നായർ,
സാംജി, മധുസൂദ്ദനൻ, സോമരാജ് (തൊണ്ടി മുതലും  ദൃക്‌സാക്ഷിയും ഫെയിം) അഗസ്റ്റിൻ വർ ഗീസ്, വിനീത, ഉദയ രാജ് (റീൽ തമിഴ് ഫിലിം ഹീറോ ) വെങ്കിട്ടരാം, വിൻസെന്റ് മേക്കുന്നേൽ, നിസാർ, മനോജ്‌ മനു, മജേഷ്, സന്ധ്യ,  അനിറ്റ അഗസ്റ്റിൻ, റൂബി തോമസ് (റുബി ഫിലംസ് ), ബേബി മഹിമ  തുടങ്ങിയവർ  അഭിനയിക്കുന്നു.കുട്ടികൾക് നേരെയുള്ള ലൈംഗീക അതിക്രമം  വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഇതിനെതിരെ ശക്തമായ ഒരു താക്കീതാണ് മൂരി എന്ന സിനിമ.സംഗീതസംവിധാനം  ജീവൻ  സോമൻ. എഡിറ്റിങ് ലിന്റോ തോമസ്. സംഘട്ടനം . മാഫിയ ശശി.ഗാന രചന  ദീപചന്ദ്രോത്. ചായാഗ്രഹണം  സാജൻ പി ജെ.ഗാനാലാപനം. അഭിജിത് കൊല്ലം, അന്ന ബേബി. പ്രൊഡക്ഷൻ  കൺട്രോളർ  രാജേഷ് കളമശേരി, പ്രൊജക്റ്റ്‌ ഡിസൈനർ  അഗസ്റ്റിൻ വർഗീസ്. മേക്കപ്പ് പിയുഷ് പുരുഷു. ശബ്ദ മിശ്രണം മനുവർഗീസ്. പശ്ചാത്തല സംഗീതം ജോസി ആലപ്പുഴ. ആർട്ട്‌ ബിനീഷ് ത്രിശൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ബിനീഷ് ബാബു ത്രിശൂർ. സഹ സംവിധാനം. അരുൺ അലക്സ്‌. സംവിധാന സഹായികൾ . ജോമോൻ ജോർജ്, ഷിൻസ് മാത്യു. വസ്ത്രലങ്കാരം. മിനി കോട്ടയം.

പി ആർ ഓ :
എം കെ ഷെജിൻ ആലപ്പുഴ.
 

No comments:

Powered by Blogger.