ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് , ജസ്പാൽ ഷൺമുഖൻ ചിത്രം "സ്വർഗ്ഗത്തിലെ കട്ടുറുമ്പ് " മെയ് രണ്ടിന് തൊടുപുഴയിൽ തുടങ്ങും.


എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജസ്പാൽ ഷൺമുഖൻ ,ധ്യാൻ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "  സ്വർഗ്ഗത്തിലെ കട്ടുറുമ്പ് " .

മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മെയ് രണ്ടിന് തൊടുപുഴയിൽ ആരംഭിക്കും.കഥ - ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം - വിജു രാമചന്ദ്രൻ ,പ്രൊജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ - അശ്വഘോഷൻ, ഗാനങ്ങൾ - സന്തോഷ് വർമ്മ, സംഗീതം - ബിജിപാൽ, കല - കോയ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം - കുമാർ ഇടപ്പാൾ.

ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.

പി.ആർ.ഒ: അയ്മനം സാജൻ

No comments:

Powered by Blogger.