ശ്രീനാഥ്‌ ഭാസി-ആൻ ശീതൾ ജോഡിയാകുന്ന ചിത്രം 'പടച്ചോനേ ഇങ്ങള് കത്തോളീ..’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


 ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജിത് ബാല സംവിധാനം ചെയ്ത് ശ്രീനാഥ്‌ ഭാസിയും ആൻ ശീതളും നായകനും നായികയുമായിഅഭിനയിക്കുന്ന കുടുംബ-ഹാസ്യ ചിത്രം 'പടച്ചോനേ ഇങ്ങള് കത്തോളീ..'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമിക്കുന്ന നാലാമത് ചിത്രം ആണ് ഇത്. 'പടച്ചോനേ ഇങ്ങള് കത്തോളീ..'യിലെ അഭിനേതാക്കൾക്ക് പുറമെ ഇരുപത്തിയഞ്ചിൽ പരം മലയാളത്തിലെ പ്രമുഖ നടി-നടന്മാർ ചേർന്നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്തിറക്കിയത്.

ബിജു മേനോൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, നാദിർഷ, രമേഷ് പിഷാരടി, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, സുരഭി ലക്ഷ്മി, ശ്വാസിക, ടിനി ടോം, പ്രശാന്ത് അലക്സാണ്ടർ, ഇർഷാദ്, ദീപക് പറമ്പോൽ, ഗോവിന്ദ് പദ്മസൂര്യ, അനു സിത്താര, സിജ റോസ്, അനന്യ, ഗ്രിഗറി, നിരഞ്ചന എന്നിവരൊക്കെയും ആണ് ചിത്രത്തിനു ആശംസകൾ നൽകി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കിയത്. 

കാർട്ടൂൺ ശൈലിയിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കാരികേചർ സ്കെച്ച് പോലെ അണിനിരത്തിയ ഒരു കോമിക് പോസ്റ്റർആണ്പുറത്തിറക്കിയിരിക്കുന്നത്. ഒരു ചുവന്ന ജീപ്പിൻ്റെ പശ്ചാത്തലത്തിൽ വ്യത്യസ്ത രീതിയിൽ ഓരോ കഥാപാത്രങ്ങളുടെയും സ്കെച്ചുകൾവിന്യസിച്ചിരിക്കുന്നു. ശ്രീനാഥ്‌ ഭാസി, ആൻ ശീതൾ, ഗ്രെയ്‌സ് ആന്റണി, രസ്ന പവിത്രൻ, വിജിലേഷ്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ദിനേശ് പ്രഭാകർ, കൂടാതെ പുതുമുഖങ്ങളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥനിയേൽ മഠത്തിൽ എന്നിവരൊക്കെയാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ' യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നത്. 

പോസ്റ്ററിൽ അണിനിരന്നിരിക്കുന്നവർക്ക് പുറമെ അലൻസിയർ ലേ ലോപ്പസ് , മാമുക്കോയ, ജോണി ആന്റണി, ശ്രുതി ലക്ഷ്മി, ഷൈനി സാറ, സരസ ബാലുശ്ശേരി, സുനിൽ സുഗത, ഉണ്ണിരാജ, രഞ്ജി കൺകോൽ, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന മുഴുനീള എൻ്റർടെയ്നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ചെറിയ ഇടവേളക്ക് ശേഷമായിരിക്കും മലയാള സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഈ ജനപ്രിയ വാണിജ്യ സിനിമ ഫോർമുലയിൽ ഒരു ചിത്രം ഒരുങ്ങുന്നത്.

ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രചന: പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം: വിഷ്ണു പ്രസാദ്, എഡിറ്റർ: കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ആർട്ട് ഡയറക്ടർ: അർക്കൻ എസ് കർമ്മ, മേക്കപ്പ്: രഞ്ജിത്ത് മണാലിപ്പറമ്പിൽ, കോസ്റ്റ്യൂംസ്: സുജിത്ത് മട്ടന്നൂർ, എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌:  ആന്റപ്പൻ ഇല്ലിക്കാട്ടിൽ & പേരൂർ ജെയിംസ്,‌ ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിജു സുലേഖ ബഷീർ, അസ്സോസിയേറ്റ് ഡയറക്ടർസ്: കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, സ്റ്റിൽസ്:  ലെബിസൺ ഗോപി, ഡിസൈൻസ്: ഷിബിൻ സി ബാബു, പി. ആർ. ഓ.:വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്‌,‌ ഡിജിറ്റൽ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ.

No comments:

Powered by Blogger.