"Beyond the seven seas" ലോക റെക്കോർഡുമായി റിലീസിനൊരുങ്ങുന്ന മലയാളം ചലച്ചിത്രം: ഓഡിയോ റീലീസ് ദുബായിൽ നടന്നു.

റിലീസിന് മുൻപേ തന്നെ ലോക റെക്കോർഡ് സ്വന്തമാക്കി ചരിത്രംസൃഷ്ടിച്ചിരിക്കുകയാണ് ഒരു മലയാള ചലച്ചിത്രം. 'ഓൾ സ്മൈൽസ് ഡ്രീം മൂവീസ്' ബാനറിൽ ഡോക്ടർ ടൈറ്റസ്  പീറ്റർ നിർമിച്ച് പ്രതീഷ് ഉത്തമൻ, ഡോക്ടർ സ്മൈലി ടൈറ്റസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത (Beyond the Seven Seas) എന്ന ചിത്രമാണ് ഈ റെക്കോർഡ് പദവി സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചുകൊണ്ട് റിലീസിനായി ഒരുങ്ങുന്നത്.

ഏറ്റവുമധികം ഡോക്ടർമാർ അണിയറയിൽ പ്രവർത്തിച്ച ചലച്ചിത്രം എന്ന ലോക റെക്കോർഡ് നേട്ടമാണ് അറേബ്യൻ ബുക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഈ ചിത്രത്തിന് ഇടം പിടിക്കാൻ കാരണമായത്. ഇരുപത്തിയാറ് ഡോക്ടർമാർ ചിത്രത്തിൻ്റെ അണിയറയിൽപ്രവർത്തിച്ചിരിക്കുന്നു. 

ചിത്രത്തിൻ്റെ ഓഡിയോ റിലീസ്  ഫുജൈറയിലെ മീഡിയ പാർക്ക് കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്നു. അന്തരിച്ച മഹാഗായിക 'ഇന്ത്യയുടെ വാനമ്പാടി' ലതാ മങ്കേഷ്കർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മീഡിയ പാർക്കിൽ നടത്തിയ 'മേരി ആവാസ് ഹി പെഹ്‌ചാൻ ഹേ' എന്ന മെഗാ സ്റ്റേജ് ഷോയിൽ വെച്ച് ഡോക്ടർ ജോർജ് ജോസഫ് (പ്രസിഡന്റ് AKMG) ഓഡിയോ  റിലീസ് ചെയ്തു.

ഫാൻ്റസി-ഹൊറർ-മിസ്റ്ററി ഗണത്തിൽ പെടുന്ന ഈ ചിത്രം, കേരളത്തിലും അയർലാൻഡിലുമായി ബന്ധിക്കപ്പെട്ടുകിടക്കുന്ന 400 വർഷത്തെ ചരിത്രമുള്ള പുനർജന്മത്തിൻ്റെയും നിഗൂഢശക്തികളുടെയും ചിരഞ്ജീവികളുടേയും പശ്ചാത്തലത്തിൽ അകപ്പെടുന്ന ഒരു പതിനഞ്ച് വയസ്സുകാരൻ്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.

 പീറ്റർ  ടൈറ്റസ്, ഡോ. പ്രശാന്ത് നായർ, ഡോ.സുധീന്ദ്രൻ, കിരൺ അരവിന്ദാക്ഷൻ, വേദ വൈഷ്ണവി, സാവിത്രി ശ്രീധരൻ, ഡോ. ഹൃദ്യ മേരി ആൻ്റണി, ആതിര പട്ടേൽ, സിനോജ് വർഗീസ്, ഡോ. ഗൗരി ഗോപൻ, ജെറിൻ ഷാജൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഷിനൂബ് ടി ചാക്കോആണ്ഛായാഗ്രഹണം.
എഡിറ്റർ അഖിൽ ഏലിയാസ്.ഡോ. ഉണ്ണികൃഷ്ണ വർമ വരികൾ എഴുതി ഡോ. വിമൽകുമാർസംഗീതമൊരുക്കിയ അഞ്ച് ഗാനങ്ങൾ ആണ് ചിത്രത്തിൽഉൾപ്പെട്ടിരിക്കുന്നത്. 

വിജയ് യേശുദാസ്, സിത്താര, ഡോക്ടർ ബിനീത രഞ്ജിത്,  ഡോക്ടർ വിമൽ കുമാർ, ഡോക്ടർ നിത സലാം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരക്കുന്നത്.ആർട്ട്‌ കിരൺ അച്യുതൻ, മേക്കപ്പ് റോണി വെള്ളതൂവൽ, കോസ്റ്റ്യൂം  സൂര്യ രവീന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ ബെസ്റ്റിൻ കുര്യാക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ റെക്സി രാജീവ് ചാക്കോ.

പി ആർ ഒ :  മഞ്ജു ഗോപിനാഥ്
 
  

No comments:

Powered by Blogger.