പ്രസിദ്ധ നാടക ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് ( 77) അന്തരിച്ചു .

പ്രസിദ്ധ നാടക , ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് ( 77) അന്തരിച്ചു.കൊല്ലം കേരളപുരം വേലം കോണത്ത്  വീട്ടിൽ വെച്ചായിരുന്നു അന്ത്യം .
സംസ്കാരം നാളെ രാവിലെ ഒൻപതിന് വിട്ട് വളപ്പിൽ നടക്കും.

പ്രേംനസീർ നായകനായ " ആനപ്പാച്ചൻ " ആയിരുന്നു ആദ്യ ചിത്രം .അച്ചാരം അമ്മിണി ഓശാരം ഓമന ,ഇതാ ഒരു മനുഷ്യൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 

പിന്നിട് കെ.പി.എ.സിയുടെ നാടകട്രൂപ്പിൽ ചേർന്നു. രണ്ട് തവണ നാടക നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 
അതിന് ശേഷം നാടക പ്രവർത്തനം മതിയാക്കി സിനിമയിൽ സജീവമായി. 

ഈ.മ.യൗ ,ലൂസിഫർ ,ഹോം തുടങ്ങിയ മുപ്പതിൽപരം സിനിമകളിൽ അഭിനയിച്ചു.

കൈനകരി തങ്കരാജിൻ്റെ നിര്യാണത്തിൽ " അമ്മ " ജനറൽ സെക്രട്ടറി ഇടവേള ബാബു അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.