സത്യൻ അന്തിക്കാടിൻ്റെ " മകൾ " ഏപ്രിൽ 29ന് തിയേറ്ററുകളിൽ എത്തും. ജയറാം ,മീരാജാസ്മിൻ എന്നിവർ മുഖ്യവേഷങ്ങളിൽ .

ജയറാം ,മീരാജാസ്മിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെൻട്രൽ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന " മകൾ " സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്നു.
ഈ ചിത്രം ഏപ്രിൽ 29ന് തീയേറ്ററുകളിൽ എത്തും. 

ദേവിക വിജയ് ,നസ് ലൻ, ബാലാജി മനോഹർ തുടങ്ങിയവരും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചന ഡോ. ഇക്ബാൽ കുറ്റിപ്പുറവും , ഛായാഗ്രഹണം എസ്. കുമാർ ഐ.എസ് .സി യും , സംഗീതം വിഷ്ണു വിജയും ,പശ്ചാത്തല സംഗീതം രാഹുൽരാജും ,ഗാനരചന ബി.കെ. ഹരി നാരായണനും, ചിത്രസംയോജനം കെ. രാജഗോപാലും,കലാസംവിധാനം മനുജഗതും,വസ്ത്രാലങ്കാരം സമീറ സനീഷും , ചമയം പാണ്ഡ്യനും, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ അനിൽ രാധാക്യഷ്ണനും, സഹസംവിധാനം അനൂപ് സത്യനും ,സ്റ്റീൽസ് എം.കെ. മോഹനനും ,അഡീഷണൽ സ്റ്റിൽസ്  റിഷാജ്  മുഹമ്മദും, പരസ്യകല ജയറാം രാമചന്ദ്രനും നിർവ്വഹിക്കുന്നു. ബിജു തോമസാണ് പ്രൊഡക്ഷൻ കൺട്രോളർ .

അച്ഛന്‍ മകള്‍ സ്‌നേഹമാണ് ചിത്രം പറയുക എന്നാണ് സൂചന. നിരവധി പ്രത്യേകതകളോടെയാണ് മകള്‍ എത്തുന്നത്. അതില്‍ ആദ്യത്തേത് മീരാജാസ്മിന്റെ തിരിച്ചു വരവാണ്. മീരാ ജാസ്മിന് ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമാകും "  മകള്‍ "  എന്നാണ് ആരാധകരുടെ  പ്രതീക്ഷ.
നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ജയറാമും ഒന്നിക്കുന്ന ചിത്രം കുടിയാണ്  " മകൾ ".

സലിം പി. ചാക്കോ .
cpK desK .
 

No comments:

Powered by Blogger.