വിഘ്നേഷ് ശിവൻ്റെ " കാതുവാക്കുള രണ്ടു കാതൽ " ഏപ്രിൽ 28ന് തീയേറ്ററുകളിൽ എത്തും. വിജയ് സേതുപതി ,നയൻതാര മുഖ്യവേഷങ്ങളിൽ .

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'കാതുവാക്കുള രണ്ടു കാതൽ' എന്ന തമിഴ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഇഫാർ മീഡിയ - റാഫി മതിര സ്വന്തമാക്കി. 

ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്.റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്നകഥാപാത്രത്തെയും അവതരിപ്പിക്കുന്നു.ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കുള രണ്ടു കാതൽ'. ക്രിക്കറ്റ് താരം ശ്രീശാന്ത്, മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഘ്നേഷ് ശിവൻ 
ത്തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

നയൻതാരയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ "ഇത് നമ്മ ആൾ", "കോലമാവ് കോകില" എന്നീ ചിത്രങ്ങളും കേരളത്തിൽ എത്തിച്ചത് ഇഫാർ മീഡിയയ്ക്ക് വേണ്ടി റാഫി മതിര
തന്നെയായിരുന്നു. 

നയൻതാര ആദ്യമായി നിർമ്മിക്കുന്ന ഈ ചിത്രത്തിലുടെ ഹാട്രിക് വിജയം പ്രതീക്ഷിക്കുന്നു. ഏപ്രിൽ 28ന് പെരുന്നാൾ റിലീസായി ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയ്യറ്ററുകളിലെത്തിക്കും.

No comments:

Powered by Blogger.