ഡോ. നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷൻ അവാര്‍ഡ് സമര്‍പ്പണം ഏപ്രില്‍ 25ന്‌ പത്തനംതിട്ട ടൗൺ ഹാളില്‍ നടക്കും.പത്തനംതിട്ട : കവിതയ്ക്കും, വ്യാകരണഭാഷാശാസ്ത്രത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള, കാലടി സംസ്കൃത സര്‍വ്വകലാശാല മലയാള വിഭാഗം മുന്‍ തലവനും, വിവിധ എന്‍.എസ്‌.എസ്‌.കോളജുകളില്‍ അദ്ധ്യാപകനുമായിരുന്നു ഡോ. നെല്ലിക്കല്‍ മുരളീധരന്‍. അദ്ദേഹത്തിന്റെസ്മരണയ്ക്കായി രൂപീകരിച്ചുപ്രവര്‍ത്തിച്ചു വരുന്ന ഡോ. നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷൻ  ഒന്നിടവിട്ട വര്‍ഷങ്ങളില്‍
കവിതയ്ക്കും വ്യാകരണ ഭാഷാശാസ്ത്രത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. നെല്ലിക്കല്‍ മുരളീധരന്‍ പുരസ്കാരം ഈ വര്‍ഷം കവിതയ്ക്കു നല്‍കുന്നു.

പ്രശസ്ത കവിയും പത്രപ്രവര്‍ത്തകനുമായ  അസ്സീം താന്നിമൂടിന്റെ "മരത്തിനെ തിരിച്ചുവിളിക്കുന്ന
വിത്ത്‌" എന്ന കവിതാ സമാഹാരത്തിനാണ്‌ പുരസ്കാരംനല്‍കുന്നത്‌.

ഏപ്രില്‍ 25ന്‌ മലയാളത്തിലെ പ്രശസ്ത കവിയും പ്രഭാഷകനുമായ  ഏഴാച്ചേരി രാമചന്ദ്രന്‍ പുരസ്‌കാര സമര്‍പ്പണം നടത്തുന്നു. 20001 രൂപയും പ്രശസ്തിപ്രതവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരമെന്ന് എ.
ഗോകുലേന്ദ്രൻ അറിയിച്ചു. 

No comments:

Powered by Blogger.