വിജയ് ചിത്രം " ബീസ്റ്റ് " ഏപ്രിൽ 13ന് മാജിക് ഫ്രെയിംസ് തീയേറ്ററുകളിൽ എത്തിക്കും.

ഇളയദളപതി വിജയ് പ്രധാന  വേഷത്തിൽ എത്തുന്ന " ബീസ്റ്റ് " ഏപ്രിൽ പതിമൂന്നിന് തീയേറ്ററുകളിൽ എത്തും. ട്രെയ്ലറിന് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയാകളിൽ  ലഭിച്ചത്. 24 മണിക്കൂറിനുള്ളിൽ 22 മില്യണിലധികം
പ്രേക്ഷകരാണ് ട്രെയിലർ കണ്ടത്. 


വീരരാഘവൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. പൂജ ഹെഗ്ഡെ ,ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ്, ശെൽവരാഘവൻ, ജോൺ വിജയ് ,ഷാജി ചെൻ, യോഗി ബാബു ,റെഡിൻ കിംങ്ങ്സിലി, ബോൺ സൂരോ ,വിറ്റിവി ഗണേഷ് ,ലില്ലിപുട്ട് ഫാറുഖീ, അൻകുർ അജിത്ത് വീക്കൽ  തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

മാസും ആക്ഷനും കലർന്ന ചിത്രമായിരിക്കും ഇത്. ടെററിസ്റ്റ് ആക്രമണവും അതിനെതിരെ പ്രതികരിക്കുന്ന പട്ടാളക്കാരൻ്റെ വേഷമാണ് വിജയ് കൈകാര്യം ചെയ്യുന്നത്. വിജയ് യുടെ അറുപത്തിയഞ്ചാമത്തെ ചിത്രമാണ് " ബീസ്റ്റ് " . 

ശിവകാർത്തികേയനെ നായകനാക്കി " ഡോക്ടർ " എന്ന സിനിമയ്ക്ക് ശേഷം നെൽസൺ ദിലീപ്കുമാർ  സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൺ പിക്ച്ചേഴ്സ് ബാനറിൽ 150 കോടിരൂപ മുതൽമുടക്കിൽ കലാനിധി മാരനാണ്  ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ്റെ ഉടമസ്ഥയിലുള്ള മാജിക് ഫ്രെയിംസാണ് കേരളത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. 

അനിരുദ്ധ് രവിചന്ദർ സംഗീതവും , മനോജ് പരമഹംസ ഛായാഗ്രഹണവും, ആർ .നിർമ്മൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കോവിഡിന് ശേഷം തീയേറ്ററുകളിൽ എത്തിയ വിജയ് ചിത്രം " മാസ്റ്റർ  " വൻ വിജയം നേടിയിരുന്നു. 

ബീസ്റ്റിലെ  അറബിക് കുത്ത്, ജോളി ഒ ജിഖാനാ എന്നീ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. അറബിക് കുത്ത് പാട്ടിൻ്റെ രചന
നിർവ്വഹിച്ചിരിക്കുന്നത് നടൻ ശിവകാർത്തികേയനാണ് .രണ്ട് മണിക്കൂർ മുപ്പത്തിയഞ്ച് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. 


സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.