" പത്രോസിൻ്റെ പടപ്പുകൾ " U സർട്ടിഫിക്കറ്റ്. മാർച്ച് 18ന് റിലീസ് ചെയ്യും.


ഷറഫുദീൻ , ഡിനോയ് പൗലോസ് , നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരെ  പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഫ്സല്‍ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന
 " പത്രോസിന്റെ പടപ്പുകൾ " മാർച്ച് 18 ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന് U സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 

മരിക്കാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന
" പത്രോസിന്റെ "എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഡിനോയ് പൗലോസ് എഴുതുന്നു.
സൂപ്പർ ഹിറ്റായ " തണ്ണീർമത്തൻ ദിനങ്ങൾ " എന്ന ചിത്രത്തിനു ശേഷം ഡിനോയ് പൗലോസ് രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്.

സുരേഷ് കൃഷ്ണ,ജോണി ആന്റണി, നന്ദു,എം ആർ ഗോപകുമാർ,ശബരീഷ് വർമ്മ,അഭിറാം,സിബി തോമസ്സ്, ശ്യാംമോഹനൻ,രാഹുൽ,അജയ്
ജോളി ചിറയത്ത്,ഷൈനി സാറ നീനു,അനഘ,ബേബി, ആലീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ജയേഷ്  മോഹൻ
ഛായാഗ്രഹണംനിര്‍വ്വഹിക്കുന്നു.ഗാനരചനയും സംഗീത സംവിധാനവും ജേക്സ് ബിജോയ്‌ നിർവ്വഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-ആഷിക്. എസ്,വസ്ത്രലങ്കാരം- ശരണ്യ ജീബു,എഡിറ്റര്‍- സംഗീത് പ്രതാപ്,മേക്കപ്പ്- സിനൂപ്  രാജ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കണ്ണൻ എസ് ഉള്ളൂർ, അസോസിയേറ്റ് ഡയറക്ടർ-അതുല്യൽ രാമചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ-അർജ്ജുൻ, ജിഷ്ണു, വിജിൽ അഭിജിത്ത്,ഫിനാൻസ് കൺട്രോളർ-മാൽക്കം ഡിസിൽവ,സ്റ്റിൽ-സിബി ചീരൻ ,സൗണ്ട് മിക്സ്‌ - വിഷ്ണു സുജാതൻ, പരസ്യക്കല-യെല്ലോ ടൂത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുഹൈൽ വരട്ടിപ്പള്ളിയാൽ, ഷിബു പന്തലക്കോട്.
പി ആർ ഒ : എ എസ് ദിനേശ്.
 

No comments:

Powered by Blogger.