ചരിത്രവും ഇമോഷണൽ രംഗങ്ങളും പോരാട്ടവും നിറഞ്ഞ എസ്.എസ്. രാജമൗലിയുടെ വിഷ്വൽ മാജിക്കാണ് " RRR " .

ഇന്ത്യൻ സിനിമാലോകത്തെ ബ്രഹ്മാണ്ഡ വിസ്മയ ചിത്രം " ബാഹുബലി " യുടെ രണ്ട് ഭാഗങ്ങൾ ഒരുക്കിയ എസ്.എസ് രാജമൗലി സംവിധാനം ചെയ്ത  " RRR " പ്രേക്ഷകർക്ക് മുന്നിലെത്തി. 

മലയാളം ,തമിഴ് ,തെലുങ്ക് ,ഹിന്ദി, കന്നട എന്നീ ഭാഷകൾക്ക് പുറമേ പോർച്ചുഗീസ്,കൊറിയ, സ്പാനിഷ് ,ടർക്കിഷ് ഉൾപ്പടെയുള്ളവിദേശഭാഷകളിലുമായി പതിനായിരത്തിൽപരം തീയേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത് .
കേരളത്തിൽ അഞ്ഞൂറിൽപരം തീയേറ്ററുകളിലാണ് " രുധിരം, രണം ,രൗദ്രം "  3D, Atmos ,Imax ഉൾപ്പടെയുള്ളഫോർമാറ്റുകളിൽ റിലീസ്ചെയ്തത്.ബാഹുബലിയുടെ റിലീസിന് ശേഷം നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തിയത് .
 
ജൂനിയർ എൻ.ടി.ആർ ,രാം ചരൺ എന്നിവർ
അഗ്നിയുടെയും,ജലത്തിൻ്റെയും പ്രതീകമായകഥാപാത്രങ്ങളെയാണ് ഈ ചിത്രത്തിൽ
അവതരിപ്പിക്കുന്നത്. 

ആലിയ ഭട്ട് ,അജയ് ദേവഗൺ, ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ ,അലിസൻ  ഡൂഡി , ശ്രിയ ശരൺ എന്നിവരോടൊപ്പം ഛത്രപതി ശേഖർ ,രാജീവ് കനകാല, രാഹുൽ രാമക്യഷ്ണ ,
എഡ്വേർഡ്  സോനൻബ്ലിക്, അരുൺ സാഗർ എന്നിവർ അതിഥി താരങ്ങളായും അഭിനയിക്കുന്നു. 

1920ലെ  അല്ലൂരി സീതാരാമ രാജു ( രാം ചരൺ) ,കോമരം ഭീം ( എൻ.ടി. ആർ ജൂനിയർ) എന്നീ സ്വാതന്ത്രസമരസേനാനികളുടെ കഥയാണ് സിനിമയുടെ പ്രമേയം. അല്ലുരി സിതാരാമ രാജുവിൻ്റെയും ,കൊമരം ഭീമയുടെയും കഥയിൽ ഫിക്ഷനും ചേർത്താണ് സിനിമ പ്രേക്ഷകന് മുന്നിൽ എത്തിയിട്ടുള്ളത്. 

രാം ചരണിൻ്റെ നായിക സീതയായി അലിയ ഭട്ട് വേഷമിടുന്നു. ഒലിവിയ മോറീസ് ജെന്നിഫറായും, അലിസൻ ഡൂഡി ലേഡി സ്കോട്ടായും, റേയ് സ്റ്റീഫൻസൻ സ്കോട്ടയും, ശ്രയ ശരൺ സരോജിനിയായും, സമുദ്രകനി ടിബിഎയായും, സ്പാൻഡൻ ചതുർവേദി സീതയുടെ ചെറുപ്പത്തിലെ വേഷവും , ചക്രി ചെറുപ്പത്തിലെ കൊമരം ഭീമായും ,വരുൺ ബുദ്ധദേവ് ചെറുപ്പത്തിലെ അല്ലൂരി സിതാരാമാ രാജു ആയും വേഷമിടുന്നു. 

വി. വിജയേന്ദ്രപ്രസാദാണ് തിരക്കഥയും , ഏ. ശ്രീകർ പ്രസാദ് എഡിറ്റിംഗും ,കെ. കെ ശെന്തിൽകുമാർഛായാഗ്രഹണവും ,എം.എം. കീരാവാണി  സംഗീതവും , മങ്കൊമ്പ് ഗോപാലാകൃഷ്ണൻ
ഗാനരചനയും, സംഭാഷണവും
നിർവ്വഹിക്കുന്നു.ഡി.വി.വി
എൻ്റെർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ഡി.വി.വി ധനയ്യാ ആണ്ചിത്രംനിർമ്മിച്ചിരിക്കുന്നത്. 

വിജയ് യേശുദാസ്, കെ.എസ്. ഹരിശങ്കർ , യാസിൻ നിസാർ, എം.എം. കീരാവാണി, കല ഭൈരവാ , വിജയ് പ്രകാശ്, ചന്ദ്രാന ബാല കല്യാൺ ,ചാരു ഹരിഹരൻ , ശാന്തി ചാഗത്തി, ഹരിക നാരായൻ  എന്നിവരാണ് ഗാനങ്ങൾആലപിച്ചിരിക്കുന്നത്. സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈനറും ,രമ രാജമൗലി കോസ്റ്റുമും , വി. ശ്രീനിവാസ് മോഹൻ വി.എഫ് .എക്സും ഒരുക്കിയിരിക്കുന്നു.പ്രൊഡ്യൂസർ ഷിബു തമീൻസിന്റെ നേതൃത്വത്തിൽറിയാഷിബുവിന്റെ എച്ച്. അർ  പിക്ചേഴ്സ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്  . 

അഞ്ഞൂറ്കോടി നൽകിയാലും ഓടിടി റിലീസിന് ഇല്ല എന്നുള്ള രാജമൗലിയുടെ പ്രഖ്യാപനം ശരിവയ്ക്കുന്നതാണ് ഈ സിനിമ .  കഥപറച്ചിലിൽ വ്യത്യസ്തമായ സമീപനം രാജമൗലി ഒരിക്കൽക്കൂടി
സ്വീകരിച്ചിരിക്കന്നു.പതിനായിരം പേരെ വരെ ഒരു ഫ്രെയിമിൽഅവതരിപ്പിച്ചത് ശ്രദ്ധേയമായി. കഥ ഏങ്ങനെ
പ്രാവർത്തികമാക്കണമെന്നും നമുക്ക് കാട്ടി തരുന്നു. 

ഒന്നാം പകുതി ജൂനിയർ എൻ.ടി. ആറിൻ്റെയും ,രണ്ടാം പകുതി രാംചരണിൻ്റെയും തകർപ്പൻ അഭിനയമാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. ത്രില്ലടിപ്പിക്കുന്ന ദൃശ്യങ്ങളും അതിനൊത്തഅഭിനയപ്രകടനവുമാണ് ഒന്നാം പകുതി. ഇവർ തമ്മിലുള്ള മൽസര അഭിനയം മികച്ച സ്ക്രിൻ പ്രസൻസാണ് ഉണ്ടാക്കിയിരിക്കുന്നത്.ചെറിയ വേഷങ്ങളിൽ എത്തുന്നവർ പോലും മികച്ച രീതിയിലാണ്  അഭിനയിച്ചിരിക്കുന്നത് .

ആക്ഷനും ചരിത്രവും ഇമോഷണൽരംഗങ്ങളും
പോരാട്ടവും നിറഞ്ഞ എസ്.എസ്. രാജമൗലിയുടെ വിഷ്വൽ മാജിക്കാണ് ഈ സിനിമ. 

ഛായാഗ്രഹണവും, എഡിറ്റിംഗും,സംഗീതവും,കലാസംവിധനവും,ഡാൻസ്കോറിയോഗ്രാഫിയും, കോസ്റ്റ്യുമും  മനോഹരമാണ്.രാജമൗലിയുടെ മനസ് അറിഞ്ഞാണ് കെ.കെ. സെന്തിൽകുമാർഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് .

ദൃശ്യവിസ്മയങ്ങളുടെ പൂരക്കാഴ്ചയാണ് ഈ സിനിമ. മികച്ച കാഴ്ചാനുഭവമാണ് ആർ.ആർ. ആർ പ്രേക്ഷകന് നൽകുന്നത് .ഓരോ രംഗവും കൃത്യമായി കണക്റ്റ് ചെയ്ത് മറ്റൊന്നിലേക്ക് എത്തിക്കുന്നു.

സ്വാതന്ത്ര്യസമരപോരാട്ടത്തിൻ്റെ പശ്ചാത്തലത്തിലാണ് സിനിമയെങ്കിലും രണ്ട് സ്വാതന്ത്ര്യ സമര നായകരുടെ കഥഒരുഫ്രെയിമിൽഒരുക്കിയിരിക്കുന്നു.ഇവരുടെ സൗഹ്യദവും സംഘർഷങ്ങളുമാണ് സിനിമയുടെ കാതൽ. മങ്കൊമ്പ് ഗോപാലാകൃഷ്ണൻ്റെ സംഭാഷണങ്ങൾ പ്രേക്ഷക ശ്രദ്ധനേടി. 

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും " RRR " . 

* ബാഹുബലിയുമായി ഈ സിനിമ താരതമ്യം ചെയ്യരുത്. 

Rating : 4 / 5.
സലിം പി. ചാക്കോ . 
cpK desK .

No comments:

Powered by Blogger.