ലെനിൻ രാജേന്ദ്രൻ -ചുനക്കര രാമൻകുട്ടി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

ലെനിൻ രാജേന്ദ്രൻ -ചുനക്കര രാമൻകുട്ടി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു .  

കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആന്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ലെനിൻ രാജേന്ദ്രൻ- ചുനക്കര  രാമൻകുട്ടി പുരസ്‌കാരങ്ങൾ  തിരുവനന്തപുരംനെയ്യാറ്റിൻകര മഹേശ്വരം ശ്രീ  ശിവപാർവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ   വിതരണം ചെയ്തു.  

ക്ഷേത്ര മഠാധിപതി  സ്വാമി മഹേശ്വരാനന്ദ സരസ്വതി  ഉദ്ഘാടനം നിർവഹിച്ചു.
കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ, ഹോട്ടൽ ഉദയസമുദ്ര മാനേജിംഗ് ഡയറക്ടർ  എസ്. രാജശേഖരൻ നായർ, ക്ഷേത്രം ട്രസ്റ്റ്‌ പ്രോഗ്രാം കമ്മിറ്റി കൺവീനർ വി. കെ. ഹരികുമാർ, സിനിമാ പ്രൊഡക്ഷൻ കൺട്രോളർ കെ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.

ശ്രീ ശിവശങ്കര പുരസ്കാരം ഓണവില്ല് കുടുംബം കാരണവർ  ബിൻകുമാറും  ശ്രീ. ശിവപാർവതി പുരസ്കാരം  ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവർത്തകയുമായ  സീമാ ജി. നായരും  ലെനിൻ രാജേന്ദ്രൻ പുരസ്‌കാരം   ചലച്ചിത്ര നിർമാതാവ്  കിരീടം  ഉണ്ണിയും  ചുനക്കര  രാമൻകുട്ടി പുരസ്കാരം   ചലച്ചിത്ര  സംവിധായകൻ സാജനും ഏറ്റുവാങ്ങി.

 സന്തോഷ്ക്കുറുപ്പ്, എ. എസ്. ജോബി, രാജീവ്‌ ഒ.എൻ. വി, അപർണ രാജീവ്‌, റഹിം പനവൂർ , മാതൃഭൂമി,സിന്ധു കുമാർ,  ഹണി.എച്ച്,സജി  ശ്രീവത്സം,നിതിൻ എ. എഫ്.,  ഫ്രാൻസിസ് അമ്പലമുക്ക്, പ്രദീപ് മരുതത്തൂർ,സന്തോഷ്‌  രാജശേഖരൻ, അരിസ്റ്റോ സുരേഷ്, പ്രവീൺ ഏണിക്കര, രാഹുൽ സതീഷ്,പ്രകാശ് പ്രഭാകർ, രവീന്ദ്രൻ പാടാച്ചേരി, സീന, അനാമിക, വൈഗ, രാജശേഖരൻ തുടലി, പി. ജി. ശശി, ഹരികുമാർ കെ.പി, പയറ്റുവിള  സോമൻ, ഷാജി ഇല്ലത്ത്,സരിത ദീപക്, മിൻഹാസ് എം.കെ,ശ്രേയാ മഹേഷ്‌ എന്നിവരും വിവിധ വിഭാഗങ്ങളിൽ  പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

  ഹരികുമാർ കെ. പി. യുടെ 'കലാ പൈതൃകം' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. നിത്യസ്നേഹ  നായകൻ, ഉടയാടകൾ ചാർത്തിയ  നാട് എന്നീ ആൽബങ്ങൾ  പ്രദർശിപ്പിച്ചു.
 സിനിമ, ടി വി താരങ്ങളും കലാനിധി പ്രതിഭകളും പങ്കെടുത്ത കലാവിരുന്നും  ഉണ്ടായിരുന്നു. 

റഹിം പനവൂർ .
സിനിമ പി.ആർ.ഒ.

No comments:

Powered by Blogger.