സെൽഫി കോർണറിൻ്റെ ഉദ്ഘാടനം ഉണ്ണി മുകുന്ദൻ നിർവ്വഹിച്ചു.

കേരള ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന റീജിണൽ ഐ എഫ് എഫ് കെ യുടെ പ്രചരണാർത്ഥം എറണാകുളം ലുലു മാളിൽ സ്ഥാപിച്ച സെൽഫി കോർണറിന്റെ ഉദ്‌ഘാടനം ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ നിർവ്വഹിച്ചു .

ഷിബു ചക്രവർത്തി , സുന്ദർദാസ് , ഔസേപ്പച്ചൻ മേജർ രവി ,സാബു പ്രവദാസ് , കോളിൻസ് , ബൈജുരാജ് ചേകവർ എന്നിവർ
പങ്കെടുത്തു. 

ഏപ്രിൽ ഒന്ന് മുതൽ നാല് വരെയാണ് എറണാകുളത്ത് റീജിണൽ ഫെസ്റ്റിവൽ നടക്കുന്നത് . പൊതുജനങ്ങൾക്ക് അഞ്ഞൂറ് രൂപയും വിദ്യാർത്ഥികൾക്ക് ഇരുന്നൂറ്റി അമ്പത് രൂപയുമാണ് പ്രവേശന നിരക്ക് . സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന അസിസ്റ്റന്റ് , അസ്സോസിയേറ്റ് അംഗങ്ങൾക്ക് ഈ ഇളവ് ലഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു . 

ഇരുപത്തി ആറ് മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും . ഓഫ് ലൈൻ രജിസ്‌ട്രേഷൻ സെന്റ് വിൻസെന്റ് റോഡിലെ മാക്ട ഓഫീസിൽ നടന്നുവരുന്നു .

No comments:

Powered by Blogger.