ചിരികാഴ്ചയുമായി "പത്രോസിൻ്റെ പടപ്പുകൾ " .

 " പത്രോസിന്റെ പടപ്പുകൾ "  അഫ്സൽ അബ്ദുൾ ലത്തീഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. "തണ്ണീർമത്തൻ ദിനങ്ങളുടെ "  തിരക്കഥാകൃത്ത് ഡിനോയ് പൗലോസാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുകയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നത് .

കൊച്ചിൻ വൈപ്പിൻ പ്രദേശത്ത് താമസിക്കുന്ന പത്രോസിൻ്റെ ൻ്റെയും ( ജോർജ്ജ് എലിയ), ക്രിസ്റ്റീനയുടെയും ( ഗ്രേസ് ആൻ്റണി) ,സോണി പത്രോസ് (ഷറഫുദിൻ), ടോണി പൗലോസ് ( ഡിനോയ് പൗലോസ് ), ബോണി പൗലോസ് ( നസ്ല്ലീൻ ) എന്നി മക്കളുടെയും കഥയാണിത്.ഈ മക്കൾമൂലം  കുടു:ബത്തിന് മോശം പേരാണ് നാട്ടിൽ ഉള്ളത്. ഇവർ യാതൊരു  ജോലിയും ചെയ്യാതെനടക്കുകയാണ്.ഇവരുടെ കഥയാണ് സിനിമയുടെ പ്രമേയം. 

മരിക്കാർഎന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം വിതരണം ചെയ്യുന്നത് ഒ. പി. എം ഫിലിംസാണ്. 

ഡിനോയ്‌ പൗലോസിന് പുറമെ ഷറഫുദ്ധീൻ, നസ്‌ലിൻ, സുരേഷ് കൃഷ്ണ, നന്ദു, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, ജോർജ്ജ് എലിയ, രഞ്ജിത മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും ഒട്ടനവധി പുതുമുഖ നടിനടന്മാരും ഈ ചിത്രത്തിൽ  അഭിനയിച്ചിരിക്കുന്നു. 

ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റിംഗ്, ക്രിയേറ്റിവ് ഡയറക്ഷന്‍  സംഗീത് പ്രതാപ്. കല  ആഷിക്. എസ്, വസ്ത്രലങ്കാരം -ശരണ്യ ജീബു, മേക്കപ്പ് - സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി - അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ - സിബി ചീരന്‍, സൗണ്ട് മിക്‌സ് - ധനുഷ് നായനാര്‍, പിആർഒ എ എസ് ദിനേശ്,  പരസ്യ കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്, ഡിജിറ്റൽ മാർക്കറ്റിംഗ്‌ - എം. ആർ. പ്രൊഫഷണൽ എന്നിവരാണ് അണിയറ ശിൽപ്പികൾ .

ജോണി ആൻ്റണിയുടെ കുര്യച്ചൻ പ്രേക്ഷകശ്രദ്ധ ഏറ്റുവാങ്ങി.രഞ്ജിത മേനോൻ അവതരിപ്പിച്ച അമ്മുവും എന്ന കഥാപാത്രവും നന്നായിട്ടുണ്ട്. 

കോമഡി പശ്ചാത്തലത്തിലുള്ള കൊച്ചു സിനിമയാണ് " പത്രോസിൻ്റെ പടപ്പുകൾ " . 

Rating : 3 / 5.
സലിം പി. ചാക്കോ .
cpK desK .



 

No comments:

Powered by Blogger.