അതീജിവനത്തിൻ്റെ കഥയുമായി ബ്ലെസ്സിയുടെ " ആട് ജീവിതം " നാലാം ഷെഡ്യൂൾ ഉടൻ ആരംഭിക്കും.


ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം " ആട്ജീവിതം ( GoatDays) " ഷൂട്ടിംഗ് ഉടൻ ആരംഭിക്കുന്നു. നാലാം ഷെഡ്യൂളാണ് ആൾജീരിയയിൽ തുടങ്ങാൻ പോകുന്നത് 
എന്നാണ് അറിയുന്നത്.  

സാഹിത്യക്കാരൻ ബന്യാമിൻ ഏഴുതിയ നോവൽ  " ആട് ജീവിത"ത്തെആസ്പദമാക്കിയാണ്ഈചിത്രം ഒരുക്കുന്നത്.
ഒരു അതീജിവനത്തിൻ്റെ കഥയാണ് ഈ സിനിമ .

തിരക്കഥ സംഭാഷണം സംവിധായകനും,ശബ്ദലേഖനം റസൂൽ പൂക്കുട്ടിയും ,എഡിറ്റിംഗ് ഏ .ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ. യു. മോഹനനും ,സംഗീതവും പശ്ചാത്തലസംഗീതവും,എ.ആർ. റഹ്മാനും നിർവ്വഹിക്കുന്നു. കെ.ജി.എ ഫിലിംസിൻ്റെ ബാനറിൽ കെ.ജി.ഏബ്രഹാം ഈ ചിത്രം നിർമ്മിക്കുന്നു. 

നജീബ് മുഹമ്മദായി പൃഥിരാജ് സുകുമാരനും ,സൈനുവായി അമലപോളും ,നാസറായി റിക്ക് എബിയും , സിനിയർ അർബാബായി താലിബ് മുഹമ്മദും അഭിനയിക്കുന്നു. 

ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ് ഒരു സുഹൃത്തിൻ്റെ ബന്ധുവഴി കിട്ടിയ തൊഴിൽ വിസയിൽ,  
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി. നജീബ്  വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടു വളർത്തൽ കേന്ദ്രത്തിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബിൻ്റെ കഥയാണിത്. 

അതേ വഴിക്ക് തന്നെ തന്നെ വിസ കിട്ടിയ ഹക്കിം എന്ന കൂട്ടുകാരനുമുണ്ടായിരുന്നു നജീബിനൊപ്പം . റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ ആരേയോ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടുമുട്ടുകയും ആർബാബ്  ( സ്പോൺസർ ) ആണെന്ന് തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോവുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ തോട്ടങ്ങളിലായിരുന്നു. 

വൃത്തിഹീനമായസാഹചര്യത്തിൽആടുകളെയും,ഒട്ടകങ്ങളെയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്തജീവിതമായിരുന്നു മസ്രയിൽ നജീബിനെ  കാത്തിരുന്നത്. 

പളുങ്ക് ( 2004) ,തൻമാത്ര 
( 2005 ) , പളുങ്ക് ( 2006) , കൽക്കട്ട ന്യൂസ് ( 2008) ,ഭ്രമരം
 ( 2009) ,പ്രണയം ( 2011), കളിമണ്ണ് ( 2013) എന്നീ  വേറിട്ട ചിത്രങ്ങൾ ഒരുക്കിയ  ബ്ലെസിയുടെ " ആടുജീവിതവും "  പ്രേക്ഷക മനസിൽ ഇടം നേടുമെന്ന് ഉറപ്പിക്കാം .


സലിം പി. ചാക്കോ .
cpK desK.

 

No comments:

Powered by Blogger.