ദ്വിദിന സൗജന്യ മെഡിക്കൽ ക്യാമ്പ് .കൊച്ചി : ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടി ഫെഫ്കയും കേന്ദ്ര തൊഴിൽ മന്ത്രാലയവും സംയുക്തമായി നടത്തുന്ന ദ്വിദിന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം ഫെഫ്ക പ്രസിഡന്റ്  സിബി മലയിൽ കൊച്ചിയിൽ നിർവ്വഹിച്ചു .

തിരുവനന്തപുരം ലേബർ വെൽഫെയർഓർഗനൈസേഷന്റെ കീഴിലുള്ള ഗുരുവായൂർ ഡിസ്പെൻസറിയിലെ ഡോക്ടർ ജോൺ ബാബു അധ്യക്ഷനായ ചടങ്ങിൽ ഓ എസ്‌ ഗിരീഷ് , ശ്രീകുമാർ അരൂക്കുറ്റി , സുന്ദർദാസ് എന്നിവർ ആശംസകൾ നേർന്നു . നഴ്സിങ് ഓഫീസർ  അനൂപ് സ്വാഗതവും ഫെഫ്ക വർക്കിങ്ങ് സെക്രട്ടറി സോഹൻ സീനുലാൽ നന്ദിയും പറഞ്ഞു .

ചലച്ചിത്ര പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത ക്യാമ്പിൽജനറൽഹോസ്പിറ്റലിലെ ചർമ്മ രോഗ വിദഗ്ദ്ധ ഡോക്ടർ ബീന റാണി , നേത്ര രോഗ വിദഗ്ദ്ധ ഡോക്ടർ റോസ്മി വർഗ്ഗീസ് , ഗുരുവായൂർ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ജോൺ ബാബു എന്നിവർ രോഗികളെ പരിശോധിച്ച്‌ മരുന്നുകൾ വിതരണം ചെയ്തു  .

സിനിമാ പ്രവർത്തകർക്കിടയിൽ കണ്ണൂർ കാർഡ് എന്ന് അറിയപ്പെടുന്ന സിനി വർക്കേഴ്സ് വെൽഫയർ ഫണ്ടിന്റെ ഐ ഡി കാർഡ് ഇല്ലാത്തവർ ഫെഫ്കയുടെ അംഗത്വ കാർഡ് കരുതണമെന്ന് സംഘാടകർ അറിയിച്ചു .

പുതുതായി അംഗത്വം എടുക്കേണ്ടവർക്കുള്ള അപേക്ഷാ ഫോറം ക്യാമ്പിൽ നിന്ന് ലഭിക്കുന്നതാണ് .
നാളെ 10 മണി മുതൽ 1 വരെ എറണാകുളം രാജഗിരി ഹോസ്പിറ്റലിലെ പ്രമേഹ രോഗ വിദഗ്ധരും ഉദര രോഗവിദഗ്ദരും ക്യാമ്പിൽ പങ്കെടുക്കും . 

തിരുവനന്തപുരം ലേബർ വെൽഫെയർ ഓർഗനൈസേഷനിലെ വെൽഫെയർ കമ്മീഷണർ ഡോക്ടർ യൂജിൻ ഗോമസിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

No comments:

Powered by Blogger.