മലയാളികൾക്ക്‌ പുത്തൻ അനുഭവം സമ്മാനിച്ചുകൊണ്ട്‌ 'നിന്നുക്കോരി'‌ മൈക്ക്‌ സ്റ്റാൻഡ്‌ റിലീസ്‌ ചെയ്തു.

മലയാളികൾക്ക്‌ പുത്തൻ അനുഭവം സമ്മാനിച്ചുകൊണ്ട്‌ 'നിന്നുക്കോരി'‌ മൈക്ക്‌ സ്റ്റാൻഡ്‌ റിലീസ്‌ ചെയ്തു.

വ്യത്യസ്തതയാർന്ന ജോണറുകളിലായി ഒരുക്കുന്ന പുത്തൻ സംഗീത സീരീസ് ആണ് മൈക്ക് സ്റ്റാൻഡ്. ഇന്ത്യയിലെമ്പാടുമുള്ള മികച്ച സ്വതന്ത്ര കലാകാരന്മാരുടെ വർക്കുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അത്തരം മികച്ച കലാകാരന്മാർക്ക് ആഗോള തലത്തിൽ മികച്ച സാധ്യതകൾഒരുക്കുവാനുമായാണ്‌ഈസീരീസ്സമർപ്പിച്ചിരിക്കുന്നത്. മൈക്ക് സ്റ്റാൻഡിൻ്റെ അദ്യ സീസൺ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ തന്നെ ആരംഭിച്ചിരിക്കുന്നു.

'മൈക്ക് സ്റ്റാൻഡ്' സീരീസിൻ്റെ സൃഷ്ടാവ് വൈശാഖ് സുധാകരൻ എന്ന ചെറുപ്പക്കാരൻ ആണ്. വരും കാലങ്ങളിലായി നൂറിലധികം കലാകാരന്മാരുടെ വർക്കുകൾ സീരിസിൻ്റെ ഭാഗമായി പുറത്തിറക്കുവാനാണ് മൈക്ക് സ്റ്റാൻഡ് ടീമിൻ്റെ ലക്ഷ്യം. ജോയ് മുസിക്കിൻ്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ഈ പ്രോജക്ട്‌ നിർമ്മിക്കുന്നത്‌.

ഈ സീരീസിലെ അദ്യ ഗാനമായ 'നിന്നുക്കോരി' മികച്ച അഭിപ്രായങ്ങളുമായി മാർച്ച് 10ന് യൂട്യൂബിൽ ഉൾപ്പെടെ ഒൻലൈനിൽ റീലീസ് ചെയ്യപ്പെട്ടു. വി 3 കെ സംഗീതസംവിധാനം ചെയ്ത് മൊയീഹ ആലപിച്ച മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തത് 'കൽക്കി' എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പ്രവീൺ പ്രഭാറാം ആണ്. അഖിൽ ചന്ദ്രൻ ആണ് എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ. കർണാട്ടിക്കും ഹിപ് ഹോപ്പും ഒത്തൊരുമിപ്പിച്ച് കൊണ്ട് ഒരുക്കിയ ഈ ഫ്യുഷൻ ഗാനമാണ് 'മൈക്ക്‌ സ്റ്റാൻഡ്' എന്ന ആഗോള പ്രോജക്ടിന്റെ ആദ്യ ചുവടുവെപ്പായി പുറത്തിറക്കിയിരിക്കുന്നത്.

No comments:

Powered by Blogger.