യൂസഫലി കേച്ചേരി വിടവാങ്ങിയിട്ട് ഏഴ് വർഷം ..



യൂസഫലി കേച്ചേരി വിടവാങ്ങിയിട്ട് ഏഴ് വർഷം ..

പട്ടിക്കര പറപ്പൂർ തടത്തിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ അന്തിയുറങ്ങുന്ന പ്രിയപ്പെട്ട യൂസഫലി കേച്ചേരിക്ക് ഓർമ്മപ്പൂക്കളോടെ പ്രണാമം ...

ഷാജി പട്ടിക്കര
( പ്രൊഡക്ഷൻ കൺട്രോളർ ) 



യൂസഫലി കേച്ചേരി
( മരണം:2015 മാർച്ച് 21 ) 

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവുംചലച്ചിത്രസം‌വിധായകനുമായിരുന്നു യൂസഫലി കേച്ചേരി (1934 മേയ് 16 - 2015 മാർച്ച് 21). കേരള സാഹിത്യ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനായിരുന്നു.

ജീവിതരേഖ.

1934 മെയ് 16-ന്‌ തൃശ്ശൂർ ജില്ലയിലെകേച്ചേരി എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബി.എ. എടുത്ത അദ്ദേഹം പിന്നീട് ബി.എൽ (ഇന്നത്തെ LLB) നേടി. വക്കീലായി ജോലിചെയ്തിട്ടുണ്ട് അദ്ദേഹം.

മൂത്ത സഹോദരൻ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ്‌ യൂസഫലിയെ സാഹിത്യരംഗത്ത്ചുവടുറപ്പിക്കാൻ സഹായിച്ചത്. 1954 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽയൂസഫലിയുടെ ആദ്യ കവിത "കൃതാർത്ഥൻ ഞാൻ" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതൻ കെ.പി.നാരായണപിഷാരടിയുടെ കീഴിൽ സംസ്കൃതം പഠിച്ചു അദ്ദേഹം. ഇന്ത്യയിൽതന്നെ സംസ്കൃതത്തിൽമുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവിയൂസഫലിയാണ്‌.യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം "സൈനബ"യാണ്‌.മധുസംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം എഴുതി.

1963ലാണ്‌ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനങ്ങൾ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സം‌വിധാനം ചെയ്തിട്ടുണ്ട്. 1979-ൽ സം‌വിധാനം ചെയ്ത "നീലത്താമര"എന്നഅദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009-ൽ ലാൽജോസ് പുന:സൃഷ്ടിച്ച്(റീമേക്ക്)നീലത്താമര എന്ന പേരിൽ തന്നെ സം‌വിധാനം ചെയ്ത് ഇറക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

കൃതികൾ.

സൈനബ
സ്തന്യ ബ്രഹ്മം
ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം)
അഞ്ചു കന്യകകൾ
നാദബ്രഹ്മം
അമൃത്മുഖപടമില്ലാതെ
കേച്ചേരിപ്പുഴ
ആലിലകഥയെ പ്രേമിച്ച കവിത
ഹജ്ജിന്റെ മതേതര ദർശനം
പേരറിയാത്ത നൊമ്പരം
സം‌വിധാനം ചെയ്ത ചിത്രങ്ങൾ
നീലത്താമര (1979)വനദേവത (1976)മരം (1972)
ഗാനരചന നിർ‌വ്വഹിച്ച ഏതാനും ചലച്ചിത്രങ്ങൾ

ചൂണ്ട (2003)ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ (2002)കരുമാടികുട്ടൻ(2001)മഴ(2000)ദാദാ സാഹിബ്(2000)ചിത്രശലഭം(1998)പരിണയം(1994)സർഗ്ഗം(1992)ഗസൽപട്ടണപ്രവേശം(1988)ധ്വനിഇതിലേ ഇനിയും വരൂ(1986)ഇനിയെങ്കിലും(1983)പിൻ‌നിലാവ്(1983)ശരപഞ്ചരം(1979)ഈറ്റ(1978)മൂടുപടം(1962)

സംസ്കൃത ഭാഷയിലെഴുതിയ മലയാളചലച്ചിത്രങ്ങളിലെ ഗാനങ്ങൾ.

സംസ്കൃതത്തിൽ എഴുതിയ ഗാനത്തിന് ദേശീയ അവാർഡ് ലഭിച്ച ഏക കവിയാണ് യൂസഫലി. 2000-ൽ 'ഗേയം ഹരിനാമധേയം' എന്ന ഗാനത്തിനാണ് ഈ നേട്ടം അദ്ദേഹം കരസ്ഥമാക്കിയത്.

പുരസ്കാരങ്ങൾ.

കേരള സാഹിത്യ അക്കാദമി അവാർഡ്,കവനകൗതുകം അവാർഡ്,ഓടക്കുഴൽ അവാർഡ്,ആശാൻ പ്രൈസ്,രാമാശ്രമം അവാർഡ്,ചങ്ങമ്പുഴ അവാർഡ്,നാലപ്പാടൻ  അവാർഡ് വള്ളത്തോൾ  പുരസ്കാരം - 2012
സ്മരണാഞ്ജലികൾ...

( സൂരജ് അലിയോട് കടപ്പാട് ) 

No comments:

Powered by Blogger.