ആവിഷ്കാര സ്വാതന്ത്ര്യം ആരുടെയും മേൽകുതിര കയറാനുള്ള ലൈസൻസ് ആണെന്ന് ധരിക്കുന്ന ചില ചാനൽ മാദ്ധ്യമപ്രവർത്തകർക്ക് താക്കീതായി " നാരദൻ " .


ടോവിനോ തോമസ് ,അന്ന ബെൻ എന്നിവരെ  കേന്ദ്ര കഥാപാത്രങ്ങളാക്കി  
ആഷിക് അബു  സംവിധാനം ചെയ്ത ചിത്രമാണ് "നാരദൻ ". 

ധാർമ്മികത മറന്നുപോകുന്ന മാദ്ധ്യമപ്രവർത്തനവും ചാനലുകൾ തമ്മിലുള്ള കിട മൽസരങ്ങളും ഈസിനിമയുടെ പ്രമേയം തുറന്ന് കാട്ടുന്നു. ചില ചാനലുകൾക്കുള്ളിലെ പ്രശ്നങ്ങളും അതോടൊപ്പം ചില മാദ്ധ്യമങ്ങൾ അന്തി ചർച്ചയ്ക്ക്  നടത്തുന്ന പരസ്യ വിചാരണകളും തുറന്ന് കാട്ടുകയാണ് " നാരദൻ " .

" ന്യൂസ് മലയാളം " എന്ന ചാനലിലെ പ്രൈംടൈം അവതാരകനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമാണ്  
ചന്ദ്രപ്രകാശ്   (ടോവിനോ തോമസ് ) ." ന്യൂസ് ട്രാക്ക് " എന്ന ജനപ്രിയ പ്രോഗ്രാം ഈ  ചാനലിൻ്റെ മുഖമാണ്. 

മറ്റൊരു ചാനൽ (വാർത്ത 24x7)  ഒരു പ്രധാന വാർത്ത ബ്രേക്ക് ചെയ്തു. അതിനേക്കാൾ പ്രധാന്യമുള്ള വാർത്ത കണ്ടെത്തി  ബ്രേക്കിങ്ങ് വാർത്തയായി  നൽകണമെന്ന് " ന്യൂസ് മലയാളം "  എം.ഡി ശിവദാസകുറുപ്പ് ( ജോയി മാത്യൂ ) ആവശ്യപ്പെടുന്നു. ഈ ചാനലിൽ നിന്ന്  ചന്ദ്രപ്രകാശ് രാജിവെയ്ക്കുന്നു. 

ഒരു വലിയ ടീം " നാരദന്യൂസ് " എന്ന ചാനൽ തുടങ്ങാൻ പ്ലാൻ ചെയ്യുന്നു. അതിൻ്റെ ചീഫ് എഡിറ്റർസ്ഥാനംചന്ദ്രപ്രകാശിന് ഓഫർ ചെയ്യുന്നു. ആ സ്ഥാനത്ത് എത്തിയ 
ചന്ദ്രപ്രകാശ്  തെറ്റിൽ നിന്ന് തെറ്റുകളിലേക്ക് നീങ്ങുന്നു. ചാനലിൻ്റെ ഒന്നാംസ്ഥാനത്തിനു വേണ്ടി പരക്കം പായുന്ന നന്മ വറ്റിയ  ചന്ദ്രപ്രകാശിനെയാണ് പിന്നിട് പ്രേക്ഷകന് കാണാൻ കഴിയുന്നത്. 

റേറ്റിംഗിൽ ഒന്നാം സ്ഥാനത്തുള്ള  ചാനലാണ് 
"ന്യൂസ്മലയാളം".ജീവനക്കാർക്ക് ശബളം പോലും " ന്യൂസ് 24x 7 " ചാനൽ നൽകുന്നില്ല. ഈ ചാനലുകളുടെകിടമത്സരങ്ങളാണ് ഒന്നാം പകുതി പറയുന്നത്. 

അഡ്വ.ഷക്കീറ മുഹമ്മദായി അന്നബെന്നും , ചാനൽ അവതാരകൻ പ്രദീപ് ജോണായി ഷറഫുദീനും,  ബാബുജിയായിവിജയരാഘവനും ,വിജയനായി ബാലചന്ദ്രൻ ചുള്ളിക്കാടും, ലോറൻസായി രഘുനാഥ് പലേരിയും, 
ചന്ദ്രപ്രകാശിൻ്റെ പിതാവ് ഭരതനായി ജയരാജ് വാര്യരും, ജേർണലിസ്റ്റ് പിള്ളയായി  ഷാഫിയും, സംസ്ഥാന വനം വകുപ്പ്  മന്ത്രി തൊമ്മൻ വർഗ്ഗീസായി  കുഞ്ചനും, ഫ്രഡ്ഡിയായി ദിലീഷ് നായരും, കെവിനായി രാജേഷ് മാധവനും, കെ.പി ചോതിയെന്ന മജിസ്ട്രേറ്ററ്റായി  ഇന്ദ്രൻസും ഫാ.ഡാനിയേൽപൂറംബോക്കായി  ജാഫർ ഇടുക്കിയും, അഡ്വ, ഗോവിന്ദമേനോനായി  രൺജി പണിക്കരും ,അഡ്വ. അമോസായി  ലുക്ക്മാൻ അവറാനും, മുകുന്ദനായി വിജയകുമാർ പ്രഭാകരനും, നിസാറായി നവാസ് വള്ളിക്കുന്നും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

" വൈറസി "നുശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന  ചിത്രമാണിത്.ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സന്തോഷ് ടി.കുരുവിളയും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ്. ഛായാഗ്രഹണം ജാഫര്‍ സാദ്ദിഖ്, സംഗീതം ശേഖർ മോനോനും, എഡിറ്റിംഗ് സൈജു ശ്രീധരനും , പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസും , സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസും സൈജു ശ്രീധരനും ചേര്‍ന്ന്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ രവീന്ദര്‍, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, സൗണ്ട് ട്രാക്ക് നേഹ ,യാക്സൺ പേരേര 
എന്നിവരാണ് അണിയറ ശിൽപ്പികൾ .ഒ.പി.എം സിനിമാസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 
 
മായാനദിക്ക് ശേഷം ടോവിനോ തോമസ്  നായകനാവുന്ന ആഷിഖ് അബു ചിത്രമാണിത്. 
കേരളത്തിലെ മന്ത്രിസഭയിൽ നിന്ന് ഹണിട്രാപ്പിൻ്റെ വിഷയത്തിൽ രാജിവെച്ച മന്ത്രിയുടെ സംഭവമുൾപ്പടെ എല്ലാം പ്രമേയത്തിൽ ഉണ്ട്. 

ചന്ദ്രപ്രകാശിൽ നിന്ന് " സി.പി" യിലേക്കുള്ള മാറ്റം ടോവിനോ തോമസ്നന്നായിഅവതരിപ്പിച്ചു
അന്നബെൻ, ഇന്ദ്രൻസ് ,രൺജി പണിക്കർ ,ഷറഫുദീൻ,കുഞ്ചൻ  തുടങ്ങിയവരുടെ അഭിനയവും  ശ്രദ്ധേയമായി.പത്രപ്രവർത്തകനായ ഉണ്ണി. ആറിൻ്റെ തിരക്കഥയ്ക്ക്  പൂർണ്ണതയില്ല എന്നുള്ളത് എടുത്ത് പറയാം. 

ആവിഷ്കാര സ്വാതന്ത്ര്യം ആരുടെയും മേൽ കുതിര കയറാനുള്ള ലൈസൻസ് ആണെന്ന് ധരിക്കുന്ന ചില ചാനൽമാദ്ധ്യമപ്രവർത്തകർക്ക്  താക്കീതായി ക്ലൈമാക്സിൽ  കോടതി പറയുന്നുണ്ട്. 

വർത്തമാനകാലത്തെ ഒരു  മാദ്ധ്യമപ്രവർത്തകനുമായി 
ചന്ദ്രപ്രകാശിന് സാമ്യം ഉണ്ടായാൽ ആരെയും കുറ്റ പറയാൻകഴിയില്ല.മാദ്ധ്യമങ്ങളുടെ രീതികളിലെ ശരിതെറ്റുകൾ വിചാരണ ചെയ്യുന്ന  കോടതി രംഗം ഗംഭീരമായി. 

" എടത്വപള്ളിയിൽ തൂങ്ങി കിടക്കുന്ന വവ്വാലുകൾ അല്ല പള്ളിയിൽ കുർബ്ബാന ചൊല്ലുന്നത് " .

Rating : 3 / 5.
സലിം പി. ചാക്കോ.
cpK  desK.


No comments:

Powered by Blogger.