ജിസ് ജോയ് യുടെ " ഇന്നലെ വരെ " പൂർത്തിയായി.

നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി മലയാള സിനിമയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ജിസ്ജോയ് ജിസ് ജോയ് യുടെ ഏറ്റവും പുതിയ ചിത്രമാണ്: " ഇന്നലെ വരെ " .ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.

സെൻട്രൽ അഡ്വർട്ടൈസിംഗ് ഏജൻസിയുടെ ബാനറിൽ മാത്യു ജോർജാണു് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ജിസ് ജോയ് യുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമിത്. മുൻ ചിത്രങ്ങളിൽ നിന്നും നേർ വിപരീതമായ ആഖ്യായന രീതിയെന്നു തന്നെ പറയാം.
പൂർണ്ണമായും ത്രില്ലർ മൂഡിൽ ഒരുക്കുന്ന ചിത്രമാണിത്.
തുടക്കം മുതൽ ഒടുക്കം വരേയും പ്രേഷകനെ മുൾമുനയിൽ നിർത്തുന്ന ഒരു ചിത്രം.

വ്യത്യസ്ഥ തലങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ആത്മ സുഹൂത്തുക്കളുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സിനിമാ നടനായ ആദിശങ്കരൻ, ഐ.ടി.ടെക്നിഷ്യനായ ശരത്ത്.ഇൻഫോസിസ് ജീവനക്കാരിയായ ഷാനി എന്നിവരാണ് ഈ മൂന്നു പേർ.
ഇവരുടെ ജീവിതത്തിലേക്ക് നാലാമതൊരു കഥാപാത്രം കടന്നു വരുന്നു.ഐഷു എന്ന ഒരു പെൺകുട്ടി. അവളുടെ വരവോടെ ഇവരുടെ ജീവിതത്തിൻ്റെ അടിത്തറ ഇളകിയെന്നു തന്നെ പറയാം. അതു വരേയും ശാന്തമായിരുന്ന അവരുടെ ജീവിതം സംഘർഷഭരിതമാകുന്നു.
ഇതിൽ നിന്നും മോചിക്കപ്പെടാനുള്ള ഇവരുടെ ശ്രമങ്ങളാണ് തികഞ്ഞ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
ആദി ശങ്കരൻ ,ശരത്ത്, ഷാനി എന്നിവരെയഥാക്രമം ആസിഫ് അലി, ആൻ്റണിവർഗീസ്, നിമിഷാസ ജയൻ എന്നിവരവതരിപ്പിക്കുന്നു.
മoയാളത്തിലെ ഏറ്റം മികച്ച യുവനിരയെത്തന്നെയാണ് ഈ ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത്.ഐഷുവിനെ, മോനിക്കാറെക്കോയും അവതരിപ്പിക്കുന്നു.സിദ്ദിഖ്, ഡോ.റോണി രാജ്,നന്ദു, ശീലഷ്മി, അതുല്യ, ശ്രീഹരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു '
കഥ, - ബോബി - സഞ്ജയ്.
രാഹുൽരാജ്ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം. - ബാവ.
മേക്കപ്പ് - രതീഷ് മൈക്കിൾ.
കോസ്റ്റ്യം -ഡിസൈൻ.- സ്റ്റെഫി സേവ്യർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് മൈക്കിൾ
അസ്സോസ്സിയേറ്റ് ഡയറക്ടർ .ഫർഹാൻ ഫൈസൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ - കൺട്രോളർ.- ജാവേദ് ചെമ്പ് .

വാഴൂർ ജോസ്.
ഫോട്ടോ - രാജേഷ് നടരാജൻ.


,,

No comments:

Powered by Blogger.