" കുരിശ് " ചിത്രീകരണം തുടങ്ങി.

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത ഛായാഗ്രഹകൻ അരുൺ രാജ്  സംവിധാനം ചെയ്യുന്ന കുരിശിന്റെ ചിത്രീകരണം തുടങ്ങി.

 മുട്ടുവിൻ തുറക്കപ്പെടും എന്ന ചിത്രത്തിന് ശേഷം മാസ്റ്റർ ഫർഹാൻ, വിഷ്ണു ടി. ആർ എന്നിവർപ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഗ്രാമപ്രദേശത്തുള്ള ഒരു കുട്ടി അടങ്ങുന്നകുടുംബവും,വ്യത്യസ്ത രീതിയിൽ നടക്കുന്ന രണ്ട്  കൊലപാതകങ്ങളും അതിനെ തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണവും,തുടർന്നുണ്ടാകുന്ന ഞെട്ടിക്കുന്ന സംഭവ വികസങ്ങളുമാണ് ചർച്ച ചെയ്യുന്നത്.  അടുത്തിടെ  ഉണ്ടായ വിവാദമായ സമകാലീന സംഭവങ്ങൾ ഉൾകൊള്ളിച്ചാണ് കഥയുടെ ഉള്ളടക്കം.

ഫ്രണ്ട്‌സ് ക്രീയേഷൻസിന്റെ ബാനറിൽ മുനീർ, ജയഗോപാൽ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീ ആണ് . അരുൺ രാജ് തന്നെ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഏപ്രിൽ അവസാനം പ്രമുഖ ഓടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയുന്നു. ഗാനരചന- ഉഷ മേനോൻ, സംഗീത സംവിധാനവും ആലാപനവുംജോളി ആന്റണിയാണ് . ആർട്ട്‌ ഡയറക്ടർ -മുഹമ്മദ്‌ ഫാരിസ്,മേക്കപ്പ് -ഷിജുമോൻ ചെറിയനൂർ, വസ്ത്രലങ്കാരം -ഫർശൻ, പ്രൊഡക്ഷൻ കൺട്രോളർ -ശ്രീജിത്ത്‌ പാണ്ഡവൻ പാറ,പ്രൊജക്റ്റ്‌ ഡിസൈനർ -കൃഷ്ണലാൽ, എഡിറ്റർ, കളറിസ്റ്റ് -നിതിൻ നിബു ,സൗണ്ട് ഡിസൈൻ -ഷിജു,ലൊക്കേഷൻ മാനേജർ -നന്ദു,സ്റ്റിൽസോമുവേദ,ഓഡിയോ ഡിസ്ട്രിബൂഷൻ - ഗുഡ് വിൽ എന്റർടൈൻമെന്റ്, ഡിസൈൻ -പ്രജി അനു. 
മാസ്റ്റർ ഫർഹാൻ, വിഷ്ണു T. R എന്നിവരെ കൂടാതെ ഋഷി സുരേഷ്, സുരേഷ് ചിത്രശാല, ബെൻ ഷാരോ, ജെന്നിഫർ മാത്യു,മഞ്ജു യോഹന്നാൻ, കൊച്ചുമോൻ എന്നിവരാണ്  മറ്റ് താരങ്ങൾ. 

ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്തും ആലപ്പുഴയിലുമായി ആരംഭിച്ചു.

പി ആര്‍ ഓ: സുനിത സുനിൽ.
  

No comments:

Powered by Blogger.