" ലളിതം സുന്ദരം " ഫീൽ ഗുഡ് ഫാമിലി സിനിമ .ബിജു മേനോൻ, മഞ്ജുവാര്യർ  എന്നിവർകേന്ദ്രകഥാപാത്രങ്ങൾ ആകുന്ന "  ലളിതം സുന്ദരം"  ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലിസ് ചെയ്തു. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധുവാര്യരാണ് ഈ ചിത്രം സംവിധാനം ചെയ്തിതിരിക്കുന്നത്.  

മഞ്ജു വാര്യർ, കൊച്ചുമോൻ എന്നിവർ ചേർന്ന് മഞ്ജുവാര്യർ പ്രൊഡക്ഷൻസ്, സെഞ്ച്വറി എന്നീ ബാനറുകളിൽ നിർമ്മിച്ച ഈ ചിത്രം ഫീൽ ഗുഡ്ഫാമിലി സിനിമയാണ്. ലളിതവും സുന്ദരവുമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നത്.

സണ്ണി, ആനി, ജെറി എന്നിവർ സഹോദരങ്ങൾ ആണ്. ജീവിതത്തിലെ തിരക്കുകൾ അവരെ പല വഴിക്കാക്കി. അത്കൊണ്ട് തന്നെ അവർ തമ്മിൽ ഒരിക്കൽ ഉണ്ടായിരുന്ന സ്നേഹവും വിശ്വാസവും ഇന്നില്ല. അവരുടെ അമ്മയുടെ ഓർമ്മ ദിനം എത്തി.അച്ഛന്റെ നിർദേശ പ്രകാരം എല്ലാവരും തങ്ങളുടെ കുടുംബവുമായി ജനിച്ചു വളർന്ന വീട്ടിൽ എത്തുകയാണ്. അവിടെ വെച്ച്  അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാകുകയാണ്.അപ്പോഴാണ് അമ്മയുടെ അവസാന ആഗ്രഹത്തെ കുറിച്ച് അച്ഛൻ  പറയുന്നത്. ആ ആഗ്രഹം പൂർത്തീകരിക്കാൻ അവർ തീരുമാനിക്കുന്നതും അതിലൂടെ അവരുടെ ബന്ധത്തിൽ  ഉണ്ടാവുന്ന മാറ്റങ്ങളുമാണ് സിനിമയുടെ പ്രമേയം. 

സണ്ണിയായി ബിജു മേനോനും , ആനിയായി മഞ്ജു വാര്യരും , ജെറിയായി അനു മോഹനും ,
അമ്മയായി സറീന വഹാബും അച്ഛനായി  രഘുനാഥ് പലേരിയുമാണ്അഭിനയിക്കുന്നത് .ഒരു ലളിതമായ കഥയെ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന വിധം
അവതരിപ്പിക്കാൻ മധു വാര്യർക്ക്കഴിഞ്ഞു.വികാരതീവ്രതയുള്ള ഒരു പ്രമേയത്തിന്റെ മികവും ഭംഗിയും ഒട്ടും നഷ്ടപ്പെടാതെ അതിന്  ഒരു ദൃശ്യ ഭാഷയൊരുക്കാനും സംവിധായകന് കഴിഞ്ഞു. 

തിരക്കഥാകൃത്ത്  പ്രമോദ് മോഹൻ കാണിച്ച മികവും എടുത്തു പറയാം .വൈകാരിക രംഗങ്ങളും അതോടൊപ്പം രസകരമായ മുഹൂർത്തങ്ങളും നിറഞ്ഞ സിനിമയാണിത്. 

സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,  ദീപ്തി സതി,രമ്യ നമ്പീശൻ, സറീന വഹാബ്,  വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവർ ഈസിനിമയിൽഅഭിനയിക്കുന്നു. 

ഛായാഗ്രഹണം പി. സുകുമാർ,ഗൗതം ശങ്കർ എന്നിവരും  സംഗീതം ബിജി ബാലും ,എഡിറ്റിംഗ് 
ലിജോ പോളും ,പി ആർ ഒ :എ. എസ്. ദിനേശ്തുടങ്ങിയവരാണ്  മറ്റ് അണിയറ ശിൽപ്പികൾ .
 
സുധീഷ് അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. രഘുനാഥ് പലേരിയുടെ അച്ഛൻ കഥാപാത്രമാണ് സിനിമയുടെ മുഖ്യ ആകർഷണം .

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.