മായല്ലേ മായല്ലേ, മഴവിൽ കനവേ..." സത്യൻ അന്തിക്കാടിൻ്റെ " മകളിലെ " ആദ്യഗാനത്തിൻ്റെ ടീസർ പുറത്തിറങ്ങി.

മായല്ലേ മായല്ലേ, മഴവിൽ കനവേ..."  മകളിലെ ആദ്യഗാനത്തിൻ്റെ ടീസർ പുറത്തിറങ്ങി.

Link: 

https://youtu.be/edfaDPbsFGY 


"തനിയേ..", "ആരാധികേ.." തുടങ്ങി നമുക്ക് പ്രിയപ്പെട്ട പാട്ടുകൾ സമ്മാനിച്ച വിഷ്ണു വിജയിന്റെതാണ് സംഗീതം.

'ഞാൻ പ്രകാശനു' ശേഷം  ഈ സിനിമയിലും ഹരിനാരായണൻ പാട്ടുകൾ എഴുതിയിരിക്കുന്നു. ഹരിചരനാണ് ഗായകൻ.

ജയറാം , മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട്  സംവിധാനം ചെയ്യുന്ന കുടുംബചിത്രമാണ് " മകൾ " .
 
'ഒരു ഇന്ത്യൻ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള'വുമൊക്കെ നിർമ്മിച്ച 'സെൻട്രൽ പ്രൊഡക്ഷൻസാണ്' ഈ ചിത്രം നിർമ്മിക്കുന്നത് .

ഡോ. ഇക്‌ബാൽ കുറ്റിപ്പുറം  രചനയും , എസ്. കുമാർ ഐ.എസ്.സിയുംഛായാഗ്രാഹണവും നിർവ്വഹിക്കുന്നു. 

കുടുംബ ചിത്രം " മകൾ " ഏപ്രിൽ അവസാന ആഴ്ചയിൽ  തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ .
cpK desK .
 
 
 
 
 

No comments:

Powered by Blogger.