" ചാൾസ് എന്റർപ്രൈസസ്" എറണാകുളത്ത് തുടങ്ങി.

ഉർവ്വശി, ബാലുവർഗീസ്, ഗുരു സോമസുന്ദരം,കലൈയരശൻ,ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ചാൾസ് എന്റർപ്രൈസസ് "എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

നിർമ്മാതാവ്ഡോക്ടർ അജിത് ജോയിയുടെ മാതാവ് എൽസി ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.മണികണ്ഠൻ ആചാരി,സാലുറഹീം,സുർജിത്,വിനീത് തട്ടിൽ,സുധീർ പറവൂർ,നസീർ സംക്രാന്തി,
അഭിജ ശിവകല,ഗീതി സംഗീതിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ
ജോയിമൂവീപ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയി നിർമ്മിക്കുന്ന "ചാൾസ് എന്റർപ്രൈസസ് " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
സ്വരൂപ് ഫിലിപ്പ്നിർവ്വഹിക്കുന്നു.

സഹ നിർമ്മാതാവ്-പ്രദീപ് മേനോൻ.അൻവർഅലി,ഇമ്പാച്ചി, നാച്ചി എന്നിവർ എഴുതിയ വരികൾക്ക്  സുബ്രഹ്മണ്യൻ കെ വി സംഗീതം പകരുന്നു.
ചിത്രസംയോജനം-അച്ചു വിജയൻ,നിർമ്മാണ നിർവ്വഹണം-ദീപക് പരമേശ്വരൻ,കലാസംവിധാനം-മനു ജഗത്ത്,വസ്ത്രാലങ്കാരം- അരവിന്ദ് കെ ആർ,ചമയം-
സുരേഷ്,സ്റ്റിൽസ്- ഫസലുൽ ഫക്ക്, പരസ്യകല- യെല്ലോട്ടുത്ത്സ്,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രതീഷ് മാവേലിക്കര.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.