മലയാളത്തിൻ്റെ പ്രിയനടൻ കലാഭവൻ മണിയ്ക്ക് സ്മരണാഞ്ജലി.

ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ പരേതരായ രാമൻ്റെയും ,അമ്മിണിയുടെയും മകനായി 1971ലെ പുതുവൽസരദിനത്തിൽ കലാഭവൻ മണി ജനിച്ചു. രാമൻ - അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായിരുന്നു മണി. സ്കൂൾ കാലയളവിൽ കലാരംഗങ്ങളിൽ സജീവമായിരുന്നു. പത്താം ക്ലാസിൽ പഠനം നിർത്തി. തുടർന്ന്തെങ്ങുകയറ്റക്കാരനായുംമണൽവാരൽതൊഴിലാളിയായും ഉപജീവന മാർഗ്ഗം നടത്തി. 

ചാലക്കുടി ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കവെ കലാഭവൻ മിമിക്സ് ട്രൂപ്പിൽചേർന്നു.ഇന്ത്യയ്ക്ക്കത്തും പുറത്തും ഒരുപാട് വേദികളിൽ പരിപാടി അവതരിപ്പിച്ചു.നാടൻപാട്ടുകളുടെ അവതരണം ,ആലാപനം എന്നിവയിലും മണി കഴിവ് തെളിയിച്ചു. 

1995ൽ സിബി മലയിൽ സംവിധാനം ചെയ്ത " അക്ഷരം " എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തു കൊണ്ട് കലാഭവൻ മണി സിനിമാരംഗത്ത് അരങ്ങേറ്റം നടത്തി. 1996ൽ സുന്ദർദാസ് സംവിധാനം ചെയ്ത  " സല്ലാപ'' ത്തിലെ ചെത്തുക്കാരൻ രാജപ്പൻ്റെ വേഷം മണിയെ  
മലയാള സിനിമ രംഗത്ത് ശ്രദ്ധേയനാക്കി. 

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ,കരുമാടിക്കുട്ടൻ എന്നീ ചിത്രത്തിലെ അഭിനയം പ്രേക്ഷകരുടെ അനുമോദനം ഏറ്റുവാങ്ങി. മലയാളം ,തമിഴ്, തെലുങ്ക്  ഉൾപ്പടെ വിവിധ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചു. 

2000ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരവും ,1999ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ പ്രത്യേക ജൂറി പുരസ്ക്കാരവും ,2002 ലെ ഫിലിം ഫെയർ അവാർഡിൽ  മികച്ച വില്ലൻ അവാർഡും, 1999, 2007 ഏഷ്യനെറ്റ്  ഫിലിം അവാർഡുകളിൽ മികച്ച നടനായും ,മികച്ച വില്ലനായും, 2014ൽ ഭരത് ഗോപി ഫൌണ്ടേഷൻ പുരസ്കാരവും കലാഭവൻ മണി നേടി. 

1999ൽ മണി വിവാഹിതനായി. നിമ്മിയാണ് ഭാര്യ. ശ്രീലക്ഷ്മി മകളുമാണ്. 2009ൽ നെഹ്റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടൻ്റെ അമരക്കാരനായുംശ്രദ്ധേയനായി. 

2016 മാർച്ച് ആറിന് കരൾ സംബന്ധമായ രോഗകാരണങ്ങളാൽ കൊച്ചി യിലെ അമ്യത ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. 

പ്രേക്ഷകരുടെ മനസിൽ എന്നും നിലനിൽക്കും ഈ കലാകാരനെ.....

സലിം പി .ചാക്കോ .
cpK desK.

No comments:

Powered by Blogger.