ദുൽഖർ സൽമാൻ്റെ " ഹേയ് ! സിനാമിക " നാളെ തീയേറ്ററുകളിൽ എത്തും. സംവിധാനം : ബ്രിന്ദ്ര.


ബ്രിന്ദ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം " ഹേയ് ! സിനാമിക " നാളെ ( മാർച്ച് 3) വിവിധ ഭാഷകളിൽ  തീയേറ്ററുകളിൽ എത്തും.

കാജൾ അഗർവാൾ , അതിഥി റാവു ഹൈദ്രരി, ശ്യാം പ്രസാദ്, കെ. ഭാഗ്യരാജ് ,സുഹാസിനി മണിരത്നം, ഖുശ്ബു സുന്ദർ  എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചന - ഗാനരചന മാധവൻ കാർക്കിയും, ഛായാഗ്രഹണം പ്രീത ജയരാമനും ,എഡിറ്റിംഗ് രാധ ശ്രീധറും ,സംഗീതം ഗോവിന്ദ് വസന്തയും നിർവ്വഹിക്കുന്നു. ദുൽഖർ സൽമാൻ ,പ്രദീപ് കുമാർ, ഗോവിന്ദ് വസന്ത എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. 

ദുൽഖർ സൽമാൻ്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണിത്. മണിരത്നത്തിൻ്റെ " PS - 1 " എന്ന ചിത്രത്തിൻ്റെ കോറിയോഗ്രാഫി ചെയ്യുന്നതും ബ്രിന്ദയാണ് . ആലിയ ഭട്ട് ഉൾപ്പടെയുള്ളവർ ചിത്രത്തിന് വിജയാശംസകൾ നേർന്ന് കഴിഞ്ഞു. 
 
സലിം പി. ചാക്കോ .
cpK desK.
 

No comments:

Powered by Blogger.