മെയ്ഡ് ഇൻ ക്യാരവാനിലെ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പുറത്തിറക്കി.

മെയ്ഡ് ഇൻ ക്യാരവാനിലെ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പുറത്തിറക്കി. 

https://youtu.be/jBji60TVx0k

ഹൃദയത്തിന് ശേഷം അന്നു ആന്റണിയെ നായികയാക്കി സിനിമകഫെപ്രൊഡക്ഷൻസിന്റെയുംബാദുഷപ്രൊഡക്ഷൻസിന്റെയും ബാനറിൽ മഞ്ജു ബാദുഷ നിർമ്മിച്ച് ജോമി കുര്യാക്കോസ് സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്  'മെയ്ഡ് ഇൻ ക്യാരവാൻ'. 

ഈ സിനിമയിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ ഗാനം ഇന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച നായിക മഞ്ജു വാര്യർ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു. ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങിയപ്പോൾ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകർ നൽകിയിരുന്നത്. 'ഏതേതോ തീരങ്ങൾ' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് അതുല്ല്യ കലാകാരൻ വിനീത് ശ്രീനിവാസൻ ആണ്. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് സംഗീതം ചെയ്തിരിക്കുന്നത് വിനു തോമസാണ്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

അന്നു ആൻ്റണി മൂന്നാമത്തെ ചിത്രമാണിത്. അന്നുവിൻ്റെ മൂന്ന് ചിത്രങ്ങളിലും വിനീതിൻ്റെ സാന്നിധ്യമുണ്ടന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്. ആദ്യ ചിത്രത്തിൽ നിർമ്മാതാവായിട്ടും രണ്ടാമത്തെ ചിത്രത്തിൻ്റെ സംവിധായകനുമാണ് വിനീത്. ചിത്രത്തിൽ പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്നു. കൂടാതെ ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഷിജു എം ഭാസ്കർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു വേണുഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചിക്കുന്നു. 
വാർത്ത പ്രചരണം: പി.ശിവപ്രസാദ്
  

No comments:

Powered by Blogger.