" ജാനകി "യുടെ ചിത്രീകരണം പൂർത്തിയായി.

പുതുമുഖങ്ങളെ അണിനിരത്തി 
നവാഗതനായ ശ്യാം ശങ്കരന്‍ കൊരുമ്പ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജാനകി' ചിത്രീകരണം കുമളി, കമ്പം, തേനി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. 

ദാമോദരന്‍ താമരപ്പിള്ളി ഫിലിംസിന്‍റെ ബാനറില്‍ കെ ടി ദാമോദരനാണ് 'ജാനകി' യുടെ നിര്‍മ്മാതാവ്. ജാനു, നളിനി, കീര്‍ത്തി എന്നീ മൂന്ന് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 

തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് 'ജാനകി'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ പി കെ ബിജുവാണ്. 
കുറവന്‍മല എന്ന ഗ്രാമത്തിലെ നിഷ്ക്കളങ്കരായഗ്രാമവാസികളുടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കൂടി കഥയാണ് ജാനകി. 

നിത്യജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ ജിവിതഗന്ധിയായ ഒരു ഗ്രാമത്തിന്‍റെ കഥ കൂടി ചിത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഏറെ മനോഹരമായഗ്രാമക്കാഴ്ചകള്‍ വെള്ളിത്തിരയിലെത്തിക്കുന്നത് നവാഗതനായ ക്യാമറമാൻ ബിന്‍സീറാണ്. ഗാനരചനയും സംഗീതവും നിര്‍വ്വഹിക്കുന്നത് രഞ്ജിത്ത് രാമന്‍. 

രാജീവ് മുല്ലപ്പള്ളിയാണ് 'ജാനകി'യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ജാനകി വൈകാതെ തിയേറ്ററുകളിലെത്തും.

ടോമിൻ തോമസ്, ദാമോദരൻ, ജോഷി പോൾ, രാജീവ് മുല്ലപ്പിള്ളി, അഖിൽ ബാബു, സജീവ് കെ തണ്ടാശ്ശേരി, ദേവനന്ദന, അർച്ചന, എസ് പ്രിയ, ദേവിക, എൻ എൽ പ്രിയമോൾ, ബിജി കാലിക്കറ്റ്, ഹർഷ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
പി.ആർ.സുമേരൻ (പി.ആർ.ഒ) 9446190254

No comments:

Powered by Blogger.