മമ്മൂട്ടിയുടെ സ്റ്റൈലീഷ് പടമായ " ഭീഷ്മപർവ്വം " കുടുംബബന്ധങ്ങളുടെ കഥയാണ് പറയുന്നത്. അമൽ നീരദിൻ്റെ മികച്ച സംവിധാനം .


പ്രേക്ഷകർക്ക്  ആവേശമേകി  മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ " ഭീഷ്മപർവ്വം "  തീയേറ്ററുകളിൽ എത്തി. 

കിടിലൻ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മൈക്കിൾ  എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് .നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ നായകനായി മമ്മൂട്ടി എത്തുന്നത്. 

1980ൽ ആണ് കഥ നടക്കുന്നത്. ഫോർട്ട് കൊച്ചിയിൽ  ജീവിക്കുകയാണ് മൈക്കിളും അഞ്ഞൂറിൽ കുടു:ബവും. 
മൈക്കളിൻ്റെ കുടുംബത്തിന് പലതരത്തിലുള്ളവധഭീഷണികൾ പലയിടങ്ങളിൽ നിന്നും ഉണ്ടാകുന്നു. ആഞ്ഞൂറ് കുടുബത്തിൻ്റെ  സ്വത്തുകൾ നല്ല രീതിയിൽ നടത്തി കുടുംബത്തെസംരക്ഷിക്കുന്നതും എല്ലാം നോക്കി നടത്തുന്നതും മൈക്കിൾ ആണ്. 

ബിഗ്ബി എന്ന ചിത്രം പുറത്തിറങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷം  മമ്മൂട്ടിയും അമൽ നീരദും  ഒന്നിക്കുന്ന ചിത്രം കൂടിയാണ് "  ഭീഷ്മപർവ്വം ".വൻ ബഡ്ജറ്റിലുള്ള ഈ ചിത്രം അമൽനീരദ് പ്രൊഡക്ഷൻസിന് വേണ്ടി അമൽനീരദ് തന്നെയാണ്നിർമ്മിച്ചിരിക്കുന്നത്. 

അജാസായി സൗബിൻ സാഹിറും ,അമിയായി ശ്രീനാഥ് ഭാസിയും ,പോളായി ഫർഹാൻ ഫാസിലും ,പീറ്ററായി ഷൈൻ ടോം ചാക്കോയും ,ടി.കെ ജെയിംസ് എം.പിയായി ദീലിഷ് പോത്തനും ,സൈമണായി ജീനു ജോസഫും ,ഇരവിപള്ളയായി അന്തരിച്ച നെടുമുടി വേണുവും, ആലിസായി അനസൂയ ഭരദ്വാജും ,ഫാത്തിമയായി നാദിയ മൊയ്തുവും ,റഹ്മാൻ ഫൈസലായി അരുൺ കുമാറും, സൂസനായി ലെനയും, കാർത്തിയാനിയമ്മയായി അന്തരിച്ച കെ.പി.ഏ.സി ലളിതയും , റസിയയായി സിന്ദ്രയും ,ജെസിയായി വീണ നന്ദകുമാറും , റേയ്ച്ചലായി അനഹയും ,ശിവൻക്കുട്ടിയായി അബു സലീമും ,രാജനായി സുദേവ് നായരും ,മാർട്ടിനായി ഹരീഷ് ഉത്തമനും ,എബിളായി ഷെബിൻ ബെൻസണും, മത്തായിയായി നിസ്താർ സേട്ടും ,മോളിയായി മാലാ പാർവ്വതിയും ,മണിയായി കോട്ടയം രമേഷും, പൗളിയത്തിയായി പൗളി വിൽസണും ,എൽസയായി ധന്യ അനന്യയും, റംസനായി സ്റ്റാറും, റേയ്ച്ചച്ചലായി അനഹയും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അമൽ നീരദ്  ,നവാഗതനായ ദേവദത് ഷാജി എന്നിവർ രചനയും ,ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനും ,സംഗീതം  സുഷിൻ ശ്യാമും , എഡിറ്റിംഗ് വിവേക് ഹർഷനും , അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കറും , അഡിഷണൽ ഡയലോഗ്സ് ആർ. ജെ. മുരുകനും, പ്രൊഡക്ഷൻ ഡീസൈൻ സുനിൽബാബുയും, വസ്ത്രാലങ്കാരം സമീറ സനീഷും , ശബ്ദ ലേഖനം തപസ് നായകും ,ആക്ഷൻ കോറിയോഗ്രാഫി സുപ്രിം സുന്ദറും  നിർവ്വഹിക്കുന്നു. ലിനു ആൻ്റണി അസോസിയേറ്റ് ഡയറ്കറാണ് .ഷഹീൻ താഹ പബ്ല്ളിസിറ്റി സ്റ്റിൽസും, ഓൾഡ് മങ്ക്സ് പോസ്റ്റർ ഡിസൈനുമാണ്. 

മമ്മൂട്ടിയുടെ കരിയറിലെ ഒരു അൾട്രാ സ്റ്റൈലിഷ് ചിത്രമാണ്  " ഭീഷ്മപർവ്വം " .

ഇത് കുടുംബകഥയല്ല ,എന്നാൽ ഇത് കുടുംബങ്ങളുടെ കഥയാണ് എന്ന മമ്മൂട്ടിയുടെ വാക്കുകൾശരിവയ്ക്കുന്നതാണ് ഈ സിനിമ .ഇതിലെ കഥാപാത്രങ്ങളെ നമുക്ക് മറക്കാൻ കഴിയില്ല. അതുപോലുള്ള അഭിനയമാണ് ഓരോ കഥാപാത്രങ്ങളും കാഴ്ചവെച്ചിരിക്കുന്നത്. 

ഒന്നാം പകുതിയിൽ മൈക്കിളിനെ ഒളിപ്പിച്ച് വെച്ചിരിക്കുന്നു. ഓരോ കഥാപാത്രത്തിനും അവരുടേതായ ഒരു സ്പേസ് കൊടുത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നു. തിരക്കഥയുടെ കെട്ടെറുപ്പ് എടുത്ത് പറയാം .

സുഷിൻ ശ്യാമിൻ്റെ പശ്ചാത്തല സംഗീതം ആണ് സിനിമയുടെ ഹൈലൈറ്റ്. അമൽ നീരദിൻ്റെ സംവിധാന മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

അന്തരിച്ച നെടുമുടി വേണു, കെ.പി.എ.സി ലളിത എന്നിവർ അഭിനയിക്കുന്ന സീനുകളും സംഭാഷണങ്ങളും പ്രേക്ഷകർക്ക് നൊമ്പരം ഉളവാക്കുന്നു. 

ശ്രീനാഥ് ഭാസി ,സൗബിൻ സാഹിർ ,ലെന, കോട്ടയം രമേഷ്, നിസ്താർ സേട്ട്  തുടങ്ങിയവരുടെ അഭിനയം എടുത്ത് പറയാം .
മമ്മൂട്ടിയുടെ സ്റ്റൈലീഷ് കഥാപാത്രമാണ് മൈക്കിൾ. 

എല്ലാത്തരം പ്രേക്ഷകർക്കും കുടുബസമേതം കാണാൻ കൊള്ളാവുന്ന പടമാണ്                " ഭീഷ്മപർവ്വം" .

Rating : 4 / 5.
സലിം പി. ചാക്കോ .
cpk desk .
 
 
 
 

No comments:

Powered by Blogger.