" ലളിതം സുന്ദരം " ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.


ഒരു ഇടവേളക്ക് ശേഷം ബിജു മേനോൻ - മഞ്ജു വാര്യർ എന്നിവരെകേന്ദ്രകഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന" ലളിതം സുന്ദരം " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.


മാർച്ച് പതിനെട്ടിന് ഏഷ്യാനെറ്റ് 
ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ
"ലളിതം സുന്ദരം"പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
സെെജു കുറുപ്പ്,സുധീഷ്,അനു മോഹന്‍,രഘുനാഥ്പലേരി,
വിനോദ് തോമസ്സ്,സറീന വഹാബ്,ദീപ്തി സതി,ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

കണ്ണെഴുതിപൊട്ടുംതൊട്ടിനുശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് "ലളിതംസുന്ദരം".മഞ്ജുവാര്യർപ്രൊഡക്ഷൻസ്,സെഞ്ച്വറി  ഫിലിംസ് എന്നീ ബാനറുകളിൽ മഞ്ജു വാര്യർ,കൊച്ചുമോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന " ലളിതം സുന്ദരം " എന്ന ചിത്രത്തിന്റെഛായാഗ്രഹണം
പി.സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു.
 പ്രമോദ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റര്‍-ലിജോ പോള്‍.
എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍,ബിനു ജി,
പ്രൊഡക്ഷൻ കണ്‍ട്രോളര്‍-എ ഡിശ്രീകുമാർ,കല-എം ബാവ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരംസമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്,മണ്‍സൂര്‍ റഷീദ് മുഹമ്മദ്,ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍,
സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി,പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,സെവന്‍ ആര്‍ട്ട് കണ്ണൻ.

എ .എസ് ദിനേശ്,ശബരി.
( പി.ആർ. ഓ ) 
 

No comments:

Powered by Blogger.