" പോർമുഖം" സൈക്കോ ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്തിറങ്ങി." പോർമുഖം" സൈക്കോ ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ട്രെയ്ലർ ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ റിലീസ് ചെയ്തു.


മലയാളത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത വ്യത്യസ്തമായ കഥയും അവതരണവുംകാഴ്ചവെക്കുന്ന പോർമുഖം എന്ന ത്രില്ലർ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്ലർ ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.  സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ.വിൽസൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ വി.കെ.സാബു സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയായ പോർമുഖം ഉടൻ റിലീസ് ചെയ്യും.

ഒരു സൈക്കോ ബാധിച്ച യുവാവു് ബംഗ്ലാവിൽ കടന്നു കൂടുന്നതും,തുടർന്നുണ്ടാവുന്ന എല്ലാവരെയും ഞെട്ടിക്കുന്ന സംഭവപരമ്പരകളുമാണ് ചിത്രത്തിൽ കടന്നുവരുന്നത്.

വ്യത്യസ്തമായ കഥയും അവതരണവുംകാഴ്ചവെക്കുന്നപോർമുഖത്തിലെനായികാനായകന്മാരായി ഹരിരാജും, അക്ഷയ ഗിരീഷും എത്തുന്നു.

സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ വിൽസൻ നിർമ്മിക്കുന്ന പോർമുഖം വി.കെ.സാബു സംവിധാനം ചെയ്യുന്നു.രചനസത്യദാസ്ഫീനിക്സ്, ക്യാമറ - ബിജുലാൽ പോത്തൻകോട് ,എഡിറ്റർ - വിജിൽ,പശ്ചാത്തല സംഗീതം, സൗണ്ട് ഇഫക്ട്- ജെമിൽ മാത്യു, കല - ഭാവന രാധാകൃഷ്ണൻ ,മേക്കപ്പ് - നിയാസ്, കോസ്റ്റ്യൂം -കർത്തിക്, ഡിസൈൻ - സജിത് ഒറ്റൂർ, സ്റ്റിൽ - അബി.

ഹരിരാജ്, അക്ഷയ ഗിരീഷ്, വിവേകാനന്ദൻ, സജീവ് സൗപർണ്ണിക ,അച്ചുതൻ, ഷാജഹാൻ, അനിൽ, നയന, ആര്യ എന്നിവർ അഭിനയിക്കുന്നു.

പി.ആർ.ഒ- അയ്മനം സാജൻ

No comments:

Powered by Blogger.