ലാൽജോസിൻ്റെ " സോളമൻ്റെ തേനീച്ചകൾ " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജ്ജ് മുഖ്യവേഷത്തിൽ.


മഴവില്‍ മനോരമയിലെ 'നായിക നായകന്‍' ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.

ശംഭു ,ദർശന ,ആഡിസ് , വിൻസി  എന്നീ റിയാലിറ്റിഷോ വിജയികൾക്കൊപ്പം ജോജു ജോർജ്ജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫൈനൽ വിജയികളാണ് ഈ ചിത്രത്തിൽ അരങ്ങേറുന്നത്. 

ഛായാഗ്രഹണം-അജ്മല്‍ സാബു,തിരക്കഥ-പി ജി പ്രഗീഷ്,സംഗീതം,ബിജിഎം- വിദ്യാസാഗര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍. എഡിറ്റര്‍-രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം- അജയ് മാങ്ങാട്, കോസ്റ്റ്യും- റാഫി കണ്ണാടിപറമ്പ, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, ഗാനരചന-വയലാർ ശരത്ചന്ദ്രവർമ്മ വിനായക് ശശികുമാര്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രഘുരാമവര്‍മ്മ,അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫര്‍- ഫെര്‍വിന് ബൈതെര്‍, സ്റ്റീല്‍സ്- ബിജിത് ധര്‍മടം, ഡിസൈന്‍- ജിസ്സന്‍ പോൾ,പി ആർ ഒ-എ എസ് ദിനേശ്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.