" ആകാശത്തിനു താഴെ " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


പുലിജന്മം, നമുക്കൊരേ ആകാശം, ഇരട്ട ജീവിതം, എന്നീ ചലച്ചിത്രങ്ങൾക്കു ശേഷം ദേശിയ പുരസ്‌കാര ജേതാവ് എം ജി വിജയ് അമ്മ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച്, നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന "ആകാശത്തിനു താഴെ"എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിജി പ്രദീപ് നായികയാവുന്ന ഈ ചിത്രത്തിൽ കലാഭവൻ പ്രജോദ്,തിരു,കണ്ണൂർ വാസൂട്ടി,രമാദേവി, ദേവനന്ദ രതീഷ് , മായാസുരേഷ്, മീനാക്ഷി മഹേഷ്,പ്രതാപൻ കെ എസ്,എം ജി വിജയ് , ഷെറിൻ അജിത്,ഷാജിപട്ടിക്കര,അരുൺ ജി, പ്രേംകുമാർ ശങ്കരൻ , പളനിസാമി അട്ടപ്പാടി , സവിദ് സുധൻ,അജയ് വിജയ്,ശ്യാം കാർഗോസ് , വിനോദ് ഗാന്ധി,ജോസ് പി റാഫേൽ,ടി എൻ ബിജു,താര നായർ,ഡോ. അശ്വതി,ഫ്രാൻസിഫ്രാൻസിസ്,ശ്രീകേഷ് വെള്ളാനിക്കര,മധു കാര്യാട്ട്,എം സി തൈക്കാട്, ജയന്തൻ വെള്ളാന്ത്ര തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു.

വളരെ കാലികപ്രസക്തവും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെകേന്ദ്രീകരിക്കുന്നതുമായ ശക്തമായ പ്രമേയം ദശൃവൽക്കരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ
പ്രദീപ് മണ്ടൂർ എഴുതുന്നു.
ഛായാഗ്രഹണം ഷാൻ പി റഹ്മാൻ നിർവ്വഹിക്കുന്നു. സംഗീതം-ബിജിബാൽ,
എഡിറ്റിങ്-സന്ദീപ് നന്ദകുമാർ.
പ്രൊഡക്ഷൻ കൺട്രോളർ-ഷാജിപട്ടിക്കര,കലാസംവിധാനം- ഇന്ദുലാൽ കാവീട്,മുഖ്യ സഹ സംവിധാനം,രവി വാസുദേവ്,സഹ സംവിധാനം-ഹരി വിസ്മയം,സംവിധാന സഹായികൾ-അനസ് അബ്ദുള്ള,പ്രവീൺ ഫ്രാൻസിസ്,സ്വരൂപ് പദ്മനാഭൻ,വിനയ് വിജയ്,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്,ഫിനാൻസ് ഇൻ ചാർജ്-ബിനോയ് ജോഷ്വാ കരിമ്പനയ്ക്കൽ ,  വസ്ത്രാലങ്കാരം-അരവിന്ദ് കെ ആർ, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വരികൾ-ലിജിസോനവർഗ്ഗീസ്,ലൊക്കേഷൻ മാനേജർ-ഷൈജു പൂമല, നിശ്ചല ഛായാഗ്രഹണം - സലീഷ്  പെരിങ്ങോട്ടുകര , സ്പോട്ട് എഡിറ്റർ - കാർത്തിക് രാജ്,ഡിസൈൻ-അധിൻ ഒല്ലൂർ,സഹ ഛായാഗ്രഹണം-ധനപാൽ,ഛായാഗ്രഹണ സഹായികൾ-ഹരിഷ് സുകുമാരൻ-സിറാജ് ഷംസുദ്ദീൻ.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.