ജോ ആൻ്റ് ജോ മെയ് പതിമൂന്നിന് തീയേറ്ററുകളിൽ എത്തും.

മാത്യു തോമസ് , നസ്ലൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന "ജോ ആന്റ് ജോ " മെയ് 13ന് തിയേറ്ററുകളിൽ എത്തും .

ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി,സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അരുൺ ഡി ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈചിത്രത്തിന്റെഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു.ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,കല-നിമേഷ്സ താനൂർ, മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-
സുജിത്ത് സി എസ്,
സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-മനു ഡാവൻസി,എഡിറ്റർ- ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ-സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൾ ബഷീർ,വാർത്ത പ്രചരണം:എ എസ് ദിനേശ്.

സലിം പി. ചാക്കോ .
 
 

No comments:

Powered by Blogger.