വിദ്യാർത്ഥികൾക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉദ്‌ഘാടനം : മഹാരാജാസ് കോളേജിൽഅനൂപ്മേനോൻ നിർവ്വഹിക്കും



കൊച്ചി : കേരള ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന റീജിണൽ ഐ.എഫ്എഫ് .കെ യുടെ വിദ്യർത്ഥികൾക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്റെ ഉദ്‌ഘാടനം നാളെ ( മാർച്ച് 21 ) 11 മണിക്ക് മഹാരാജാസ് കോളേജിൽ വെച്ച് ചലച്ചിത്ര താരം അനൂപ് മേനോൻ നിർവ്വഹിക്കും .  

പൊതുജനങ്ങൾക്ക് അഞ്ഞൂറ് രൂപയും വിദ്യാർത്ഥികൾക്ക് ഇരുന്നൂറ്റി അമ്പത് രൂപയുമാണ് പ്രവേശനനിരക്ക്ഫെഫ്കയിലെ അസോസിയേറ്റ് / അസിസ്റ്റൻസ് അംഗങ്ങൾക്കും ഈ ഇളവ് ലഭിക്കുന്നതാണ് .

തിരുവനന്തപുരത്തെ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കുന്ന പ്രധാനപ്പെട്ട അൻപത്തി ഒൻപത് ചിത്രങ്ങളാണ് കൊച്ചി മേളയിൽ പ്രദർശിപ്പിക്കുക .

കൊച്ചിമേളയുടെ പ്രചരണാർത്ഥം പുറപ്പെടുന്ന വിളംബര ജാഥ നഗരത്തിലെ കൊച്ചിയിലെ  മറ്റ്കോളേജുകൾ കൂടി നാളെ സന്ദർശിക്കും . മാർച്ച് 26 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും.
 

No comments:

Powered by Blogger.