" സിനിമ തിയേറ്ററില്‍ തന്നെ കാണണമെന്നും മൊബൈലില്‍ ഭാഗങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കരുതെന്നും " പ്രേക്ഷകരോട് : അമൽ നീരദ് .



" ഭീഷ്മപര്‍വ്വം"  ഹിറ്റിലേക്ക് നീങ്ങുമ്പോൾ പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ അമല്‍ നീരദ്.

സിനിമ തിയേറ്ററില്‍ തന്നെ കാണണമെന്നും മൊബൈലില്‍ ഭാഗങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കരുതെന്നും അമല്‍ നീരദ് ആവശ്യപ്പെടുന്നു.


"മഹാമാരിയുടെ കാലത്ത് ഏറെ കഷ്ടപ്പെട്ടാണ്  ഈ സിനിമ ചിത്രീകരിച്ചത്. സിനിമ അതിന്റെ എല്ലാ മഹത്വത്തോടെ തിയേറ്ററില്‍ കാണണമെന്നും തിയേറ്ററില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് ഞങ്ങളുടെ ഭാഗത്തു നിന്നുള്ള അപേക്ഷയായി കാണണം. തിയേറ്ററുകളില്‍ വന്ന് സിനിമ ആസ്വദിക്കൂ " . അമല്‍ നീരദ് പറയുന്നു. 

370ൽ പരം തീയേറ്ററുകളിലാണ് കേരളത്തിൽ ഈ മമ്മൂട്ടി ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഏങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 


No comments:

Powered by Blogger.