മികച്ച രാഷ്ട്രീയ സിനിമയ്ക്കുള്ള പ്രഥമ ടി. ദാമോദരൻ മാസ്റ്റർ പുരസ്കാരം ജിയോ ബേബിക്ക് .

 

മികച്ച രാഷ്ട്രീയ സിനിമയ്ക്കുള്ള പ്രഥമ ടി.ദാമോദരന്‍ മാസ്റ്റര്‍ പുരസ്‌കാരം ജിയോ ബേബിക്ക്. 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന ചിത്രത്തിനാണ് ജിയോ ബേബിക്ക് പുരസ്‌കാരം. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം.

2021ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ നിന്നുമാണ് മികച്ച രാഷ്ട്രീയ സിനിമയെ തിരഞ്ഞെടുത്തത്.ടി.ദാമോദരന്‍ഫൗണ്ടേഷനുവേണ്ടി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, കവിയും ചിത്രകാരനുമായ പോള്‍ കല്ലാനോട്, ചലച്ചിത്ര നിരൂപകനായ പ്രേംചന്ദ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് സിനിമ തിരഞ്ഞെടുത്തത്. 

മലയാള സിനിമയില്‍ ലിംഗ രാഷ്ട്രീയത്തിന്റെ ഉള്‍ക്കാഴ്ചകള്‍ കൊണ്ട് തിരുത്തുകള്‍ക്ക് വഴിയൊരുക്കിയ സിനിമയാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന് ജൂറി വിലയിരുത്തി.

പരിപാടിയുടെ നടത്തിപ്പിനായി പി.വി.ഗംഗാധരന്‍ (രക്ഷാധികാരി), വി.എം.വിനു (ചെയര്‍മാന്‍), പി.കിഷന്‍ചന്ദ് (വൈസ് ചെയര്‍മാന്‍), റഹിം പൂവാട്ടുപറമ്പ് (ജനറല്‍ കണ്‍വീനര്‍), അന്‍വര്‍ കുനിമല്‍ (കോഓര്‍ഡിനേറ്റര്‍), മുരളി ബേപ്പൂര്‍ (കണ്‍വീനര്‍) എന്നിവരടങ്ങിയ അനുസ്മരണ സമിതി രൂപീകരിച്ചിട്ടുണ്ട്.

No comments:

Powered by Blogger.