സുര്യയുടെ " എതർക്കും തുനിന്തവൻ " മെഗാ മാസ്സ് ഫാമിലി എൻ്റർടെയ്നർ .സുര്യ നായകനാകുന്ന  " എതർക്കും തുനിന്തവൻ
( Daredevil for Anything) "  ആക്ഷൻ ത്രില്ലർ  തീയേറ്ററുകളിൽ എത്തി. രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പാണ്ഡിരാജ്  ആണ്.

സൂര്യയുടെ മികച്ച പ്രകടനമാണ് ഈ സിനിമയിലും കാണാൻ കഴിയുന്നത്. സുരറൈ പോട്ര്, ജയ് ഭീം തുടങ്ങിയ ചിത്രങ്ങളിലെ സൂര്യയുടെ  അഭിനയമികവ്ഈസിനിമയിലും പ്രേക്ഷകന് കാണാൻ കഴിയുന്നു.അഡ്വ.കണ്ണബിരാനായി സൂര്യ വേഷമിടുന്നു. കോടതി മുറിയിൽ മാത്രമല്ല കോടതിയ്ക്ക് പുറത്തും നീതിക്ക് വേണ്ടി മുണ്ട് മടക്കി കുത്താനും തയ്യാറാകുന്ന കഥാപാത്രമാണ് കണ്ണബീരാൻ .

ആദിനിയായി  പ്രിയങ്ക അരുൾ മോഹനും , ഇമ്പായായി വിനയ്റായും  , കണ്ണബിരാൻ്റെ പിതാവായി സത്യരാജും, ഇമ്പായുടെ പിതാവായി മധുസൂദൻ റാവുവും ,തിരവിയ പാണ്ഡ്യനായി ജയപ്രകാശും, കണ്ണബിരാൻ്റെ അമ്മയായി ശരണ്യ പൊൻവർണ്ണനും, അഞ്ജുമണിയായി ദേവ ദർശിനിയും , അവാനി ശൂലമണിയായി സൂരിയും, കോൺസ്റ്റബിളായി സായി ദീനയും , ആദനിയുടെ പിതാവായി ഇളവരശും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരീഷ്  പേരടി, എം.എസ്. ഭാസ്കർ, റെഡിൻ കിംങ്ങ്സിലി ,വേല രാമമൂർത്തി ,സിബി ഭുവന ചന്ദ്രൻ ,സുബു പൻഞ്ചു ,ശരൺ ശക്തി ,ടൈഗർ തങ്കദുരൈ, ആകാശ്പ്രേംകുമാർ,വിഘ്നേഷ് ഷൺമുഖം എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

2019ലെ പൊള്ളാച്ചി  ലൈംഗീകാതിക്രമ കേസിനെ ആസ്പദമാക്കിയാണ്  ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രമേയം കാഴ്ചക്കാരിലേക്ക് പകരാനും പ്രേക്ഷകർ അഗ്രഹിക്കുന്ന നീതി നടപ്പിലാക്കാനും സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. 

ആർ. രത്നവേലു ഛായാഗ്രഹണവും ,റൂബിൻ എഡിറ്റിംഗും ,ഡി. ഇമൈൻ സംഗീതവും നിർവ്വഹിക്കുന്നു. സൺ പിക്ച്ചേഴ്സിൻ്റെ ബാനറിൽ 75 കോടി രൂപ മുതൽ മുടക്കിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരി ക്കുന്നത്. 

ഫോർച്ച്വൂൺ സിനിമാസ്, എൻജോയ്  മൂവീസ്,റംഷി അഹമ്മദ് റിലീസ് ടീം ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ
എത്തിച്ചിരിക്കുന്നു. രണ്ട് മണിക്കൂർ 31 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. തമിഴ്, ഹിന്ദി, തെലുങ്ക് ,കന്നട ഭാഷകളിലും സിനിമ റിലീസ് ചെയ്തു .

സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക്എതിരെയുള്ള പോരാട്ടമാണ് ഈ സിനിമ. മെഗാ മാസ് സിനിമയാണിത്. ഒരുപക്കാകുടുംബഎൻ്റർടെയ്നർ കൂടിയാണിത്. സൂര്യയുടെ ഹീറോയിസം കുടുതൽ ഉള്ള കഥാപാത്രമാണ്അഡ്വ.കണ്ണബീരാൻ.തീയേറ്ററുകളിൽ മിന്നൽ പിണർ സ്യഷ്ടിക്കുകയാണ് ഈ കഥാപാത്രം.

വേറിട്ട ക്ലൈമാക്സ് ആണ് ഒരുക്കിയിട്ടുള്ളത്.പ്രമേയത്തിൻ്റെ ഗൗരവം ചോർന്ന് പോകാതെ പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞു. ഇൻബ എന്ന വില്ലൻ വേഷം വിനയ് റായ്   ഗംഭീരമാക്കിയിരിക്കുന്നു. പ്രിയങ്ക അരുൾ മോഹൻ്റെ അഭിനയവും നന്നായിട്ടുണ്ട്. സത്യരാജും ,ശരണ്യയും മികച്ച  അഭിനയം കാഴ്ചവച്ചു എന്നു തന്നെ പറയാം .പശ്ചാത്തല സംഗീതവും ,ഛായാഗ്രഹണവും സിനിമയുടെപ്രധാനപ്പെട്ടആകർഷണങ്ങളാണ്. റാംലക്ഷ്മണും,
അൻപറിവും ഒരുക്കിയ സംഘട്ടനങ്ങളുംശ്രദ്ധേയമാണ്.  

പ്രേക്ഷകരെ നിരാശപ്പെടുതാത്ത
സിനിമയാണ് " എതർക്കും തുനിന്തവൻ " .

*ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഇറങ്ങും എന്ന് പ്രേക്ഷകരെ അറിയിച്ച് കഴിഞ്ഞു.

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpK desK . 
 

No comments:

Powered by Blogger.