ബന്ധങ്ങളെ വൈകാരികമായി സമീപിക്കുന്ന ചലച്ചിത്രാനുഭവം നൽകി " വെയിൽ " . ശ്രീരേഖ മലയാള സിനിമയ്ക്ക് മുതൽക്കൂട്ട് . മികച്ച അഭിനയവുമായി ഷെയ്ൻ നിഗം.


ഷെയ്ൻനിഗത്തെ  നായകനാക്കി  നവാഗതനായ ശരത് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് " വെയിൽ " .

നിർമ്മാതാവും നടനും തമ്മിൽ ഉണ്ടായ തർക്കങ്ങളുടെ പേരിൽ ഇടം നേടിയചിത്രമാണിത്.അമ്മ, സഹോദരന്മാർ  ,മക്കൾ എന്നിവരുടെബന്ധങ്ങളെക്കുറിച്ചുള്ള പ്രമേയം കൂടി ഈ സിനിമ ചർച്ച ചെയ്യുന്നു. 

ഷെയ്ൻനിഗംഅവതരിപ്പിക്കുന്ന സിദ്ധാർത്ഥിൻ്റെ ജീവിതത്തിലൂടെയാണ് സിനിമ  കടന്നുപോകുന്നത്.സിദ്ധാർത്ഥിൻ്റെപ്രണയവുംസൗഹൃദവുംകുടുംബബന്ധങ്ങളും വളരെ ആഴത്തിൽ തന്നെ  സിനിമയിൽ പരമാർശിച്ചിട്ടുണ്ട്. 

അച്ഛൻ ചെറുപ്പത്തിൽ  മരിച്ചുപോയ സിദ്ധാർഥിനെയും (ഷെയ്ൻ നിഗം ) മൂത്ത സഹോദരൻകാർത്തിയെയും  (സയേദ് ഇമ്രാൻ) വളരെയധികം കഷ്ടപ്പെട്ടാണ്  അമ്മ രാധ (ശ്രീരേഖ)വളർത്തിയത്.മൂത്ത മകൻ കാർത്തിക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച രീതിയിൽ പഠനം തുടർന്നപ്പോൾ നേരെ വിപരീതമായിരുന്നു സിദ്ധാർഥിന്റെ ജീവിതം.

ആത്മാർഥ സു​ഹൃത്ത് മെറിനും (മെറിൻ ജോസ് പൊട്ടയ്ക്കൽ ) സിദ്ധാർഥും തമ്മിലുള്ള സൗഹൃ​​ദത്തിന്റെ ആഴം വ്യക്തമാക്കുന്ന രംഗങ്ങൾ പ്രേക്ഷക ശ്രദ്ധനേടി. 
മെറിന്റെ പെൺസുഹൃത്തായ നീതുവിൻ്റെ സുഹൃത്ത് ശ്രുതി (സോന ഓലിക്കൽ ) സിദ്ധാർഥിന്റെജീവിതത്തിലേക്ക് വരുന്നതുൾപ്പടെയുള്ള സംഭവവികാസങ്ങളാണ് ഒന്നാം പകുതി പറയുന്നത്. ഷെെൻ ടോം ചാക്കോയും ( ജോമി മാത്യു)  , ജെയിംസ് ഏലിയയും (ബേബി മാത്യൂ ) ,അനന്തു പി.എം ( ചിമ്പൻ ) എന്നിവർ  തങ്ങൾക്ക്ലഭിച്ചകഥാപാത്രങ്ങൾ മികച്ചതാക്കി.

സിദ്ധാർഥായി  മികച്ച പ്രകടനം തന്നെയാണ് ഷെയ്ൻ നി​ഗം കാഴ്ചവെച്ചത്.സിദ്ധാർത്ഥിൻ്റെ അമ്മ രാധയായി  വേഷമിട്ട ശ്രീരേഖയുടെ പ്രകടനം എടുത്തുപറയാം. മക്കളെ ഏറെ സ്നേഹിക്കുന്ന അമ്മയുടെ ഉള്ളിലെ വിഷമങ്ങളെ മറച്ച് പിടിച്ച് സ്ക്രിൻ പ്രസൻസ് ഉണ്ടാക്കാൻ ഈ കഥാപാത്രത്തിന് കഴിഞ്ഞു. കാർത്തിയായി വേഷമിട്ട സെയ്ദ് ഇമ്രാനും നന്നായി അഭിനയിച്ചു. 

ഗുഡ് വിൽ  എൻറർടെയ്ൻ
മെൻ്റിൻ്റെ  ബാനറിൽ ജോബിജോർജാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.സുധി കോപ്പ, ഗീതി സംഗീതിക തുടങ്ങിയവരും ഈ  ചിത്രത്തിൽ അഭിനയിക്കുന്നു. 

പ്രദീപ്കുമാർ സംഗീതവും, പശ്ചാത്തല സംഗീതവും , ഷാസ്മുഹമ്മദ്ഛായാഗ്രഹണവും, പ്രവീൺ പ്രഭാകർ എഡിറ്റിംഗും ,രംഗനാഥ് രവി ശബ്ദലേഖനവും, വിനായക് ശശികുമാർ ഗാനരചനയും  നിർവഹിക്കുന്നു. 

തിരക്കഥ അൽപ്പം കൂടി ശക്തമായിരുന്നുവെങ്കിൽ സിനിമയ്ക്ക് കുറെക്കൂടി മെച്ചപ്പെട്ട സ്ഥിതി ഉണ്ടാകുമായിരുന്നു. മഴയെ പലപ്പോഴും കഥാപാത്രമാക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞു. 

Rating : 3 / 5.
സലിം പി. ചാക്കോ . 
cpK desK.
 

No comments:

Powered by Blogger.