ആഗോള കളക്ഷൻ 75 കോടി നേടി " ഭീഷ്മപർവ്വം " മുന്നേറുന്നു.

മമ്മൂട്ടി, അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഭീഷ്മപര്‍വ്വം കേരളത്തിലെ ബോക്‌സോഫീസില്‍ നിന്ന് നാൽപ്പത് കോടിയാണ്  വാരിക്കൂട്ടിയത്.റിലീസ് ചെയ്ത് പതിനൊന്നാം ദിവസമാണ് ചിത്രം നാൽപ്പത് കോടി കളക്ട് ചെയ്തത്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ എഴുപത്തിയഞ്ച്  കോടി പിന്നിട്ടു.

റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ ഭീഷ്മപര്‍വ്വം മൂന്ന് കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്.
ഒരാഴ്ച കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംനേടി .

കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍ നഗരങ്ങളിലും യു.എ.ഇ, ജി.സി.സി അടക്കമുള്ളവിദേശമാര്‍ക്കറ്റുകളിലുമൊക്കെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

No comments:

Powered by Blogger.