അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീപക്ഷ വിഷയം ആസ്പദമാക്കിയുള്ള 'അനുരാധ ക്രൈം നമ്പർ.59/2019' ൻ്റെ ടീസർ പുറത്തിറങ്ങി.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീപക്ഷ വിഷയം ആസ്പദമാക്കിയുള്ള   'അനുരാധ ക്രൈം നമ്പർ.59/2019' ൻ്റെ ടീസർ പുറത്തിറങ്ങി. 


ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'അനുരാധ Crime No.59/2019'.

ചിത്രത്തിന്റെ ടീസർ വനിതാ ദിനത്തിൽ പുറത്തിറങ്ങി. ഇന്ദ്രജിത്തും സുരഭി ലക്ഷ്മിയുമാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.  ഒരു ബസ് യാത്രയ്ക്കിടെ സുരഭി ലക്ഷ്മി സഹയാത്രികന്റെ മോശം പെരുമാറ്റം അനുഭവിക്കുമ്പോൾ മറ്റൊരു യാത്രക്കാരനായ ഇന്ദ്രജിത് സുകുമാരൻ ഇടപെടുന്ന രൂപത്തിലുള്ള ചെറിയൊരു ടീസർ ആണ് ഇപ്പോൾ തരംഗമാവുന്നത്. 

ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്. ഗോൾഡൻഎസ്പിക്ച്ചേഴ്സിൻ്റെ ബാനറിൽ ഗാർഡിയൻ ഏഞ്ചൽ സിനിമാസുമായി സഹകരിച്ചു കൊണ്ട്  ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ്, എയ്ഞ്ചലീന ആന്റണി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

സിനിമയുടെ ഛായാഗ്രഹണം അജയ്ഡേവിഡ്കാച്ചപ്പിള്ളിയാണ് നിർവ്വഹിക്കുന്നത്. സന്ദീപ് സുധയുടെ വരികൾക്ക് അരുൺരാജ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽകോട്ട, എഡിറ്റർ- ശ്യാം ശശിധരൻ, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- രാംദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അരുൺലാൽ കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ-സക്കീർ ഹുസൈൻ & സോണി ജി.എസ് കുളക്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പി.ആർ.ഒ- പി.ശിവപ്രസാദ് ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ മാനേജർ- വിനോദ് എ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.