പ്രശസ്ത തെലുങ്ക് സിനിമ ഗാന രചയിതാവ് കണ്ടികൊണ്ട യാദഗിരി (48 ) അന്തരിച്ചു.


പ്രശസ്ത തെലുങ്ക് സിനിമാ ഗാനരചയിതാവ് കണ്ടികൊണ്ട (48) അന്തരിച്ചു. തൊണ്ടയിൽ അർബുദം ബാധച്ചതിനെ തുടർന്ന് രണ്ട് വർഷത്തോളം ചികിത്സയിലായിരുന്നു.

2001 ൽ പുറത്തിറങ്ങിയ ഇട്ലു ശ്രവണിസുബ്രഹ്മണ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇഡിയറ്റ്, ശിവമണി, സത്യം, 143, സൂപ്പർ, ചക്രം, ഭഗീരഥ, പോക്കിരി, ചക്രം, മുന്ന, ധീസ, തുപ്പാക്കി (തെലുങ്ക് ഡബ്ബിങ്), സുകുമാരുഡു, ലിംഗ (തെലുങ്ക് ഡബ്ബിങ്), ടെംപർ തുടങ്ങി അമ്പതോളം സിനിമകൾക്ക് വേണ്ടി നൂറിലേറെ ഗാനങ്ങൾ രചിച്ചു. 

എ.ആർ റഹ്മാൻ, യുവൻ ശങ്കർ രാജ, ഡി ഇമ്മൻ, ഹാരിസ് ജയരാജ്, മണി ശർമ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകർക്കൊപ്പം കണ്ടികൊണ്ട യാദഗിരി പ്രവർത്തിച്ചിട്ടുണ്ട് .

No comments:

Powered by Blogger.