മമ്മുട്ടി - അമൽ നീരദ് ടീമിൻ്റെ " ഭീഷ്മപർവ്വം " നാളെ ( മാർച്ച് 3 ) തീയേറ്ററുകളിൽ എത്തും.

പ്രേക്ഷകർക്ക് ആവേശമേകി കൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം "  ഭീഷ്മപർവ്വം"          നാളെ ( മാർച്ച് 3) തീയേറ്ററുകളിൽ എത്തും.  

നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ നായകനായി മമ്മൂട്ടി എത്തുന്നത്. 

ബിഗ്ബി എന്ന ചിത്രം പുറത്തിറങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷം  മമ്മൂട്ടിയും അമൽ നീരദും  ഒന്നിക്കുന്ന ചിത്രം കൂടിയാണ് "  ഭീഷ്മപർവ്വം ".വൻ ബഡ്ജറ്റിലുള്ള ഈ ചിത്രം അമൽനീരദ് പ്രൊഡക്ഷൻസിന് വേണ്ടി അമൽനീരദ് തന്നെയാണ് നിർമ്മിക്കുന്നത്. 

ഷൈൻ ടോം ചാക്കോ, സൗബിൻ സാഹിർ ,ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ലെന, വീണ നന്ദകുമാർ , നാദിയ മൊയ്തു ,അഞ്ജലി, ദിലീഷ് പോത്തൻ,അനസൂയഭരദ്വാജ്,സുദേവ്നായർ, അബു സലിം , ഷെബിൻ ബെൻസൻ , അന്തരിച്ച നെടുമുടി വേണു, അന്തരിച്ച കെ.പി.ഏ.സി ലളിത ,
സിന്ദ്ര ,ജിനു ജോസഫ്, മാല പാർവ്വതി തുടങ്ങിയവർ ഈ  ചിത്രത്തിൽ അഭിനയിക്കുന്നു. 

അമൽ നീരദ്  ,നവാഗതനായ ദേവദത് ഷാജി എന്നിവർ രചനയും ,ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനും ,സംഗീതം  സുഷിൻ ശ്യാമും , എഡിറ്റിംഗ് വിവേക് ഹർഷനും , അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കറും , അഡിഷണൽ ഡയലോഗ്സ് ആർ. ജെ. മുരുകനും, പ്രൊഡക്ഷൻ ഡീസൈൻ സുനിൽബാബുയും, വസ്ത്രാലങ്കാരം സമീറ സനീഷും , ശബ്ദ ലേഖനം തപസ് നായകും ,ആക്ഷൻ കോറിയോഗ്രാഫി സുപ്രിം സുന്ദറും  നിർവ്വഹിക്കുന്നു. ലിനു ആൻ്റണി അസോസിയേറ്റ് ഡയറ്കറാണ് .ഷഹീൻ താഹ പബ്ല്ളിസിറ്റി സ്റ്റിൽസും, ഓൾഡ് മങ്ക്സ് പോസ്റ്റർ ഡിസൈനുമാണ്. 

മമ്മൂട്ടിയുടെ കരിയറിലെ ഒരു അൾട്രാ മാസ്സ് സ്റ്റൈലിഷ് ചിത്രമായിരിക്കും " ഭീഷ്മപർവ്വം ". രാവിലെ 8.30 ന് ആദ്യഷോ മിക്ക തീയേറ്ററുകളിലും തുടങ്ങും. 

സലിം പി. ചാക്കോ .
cpk desk .
 
 
 
 

No comments:

Powered by Blogger.