" 21 ഗ്രാംസ് " പ്രൊമോഷന്റെ ഭാഗമായി പോസ്റ്ററൊട്ടിക്കാനിറങ്ങി നടൻ അനൂപ്‌ മേനോൻ.


ഒരു കൊലപാതകവും അതിനോടാനുബന്ധിച്ച കുറ്റാന്വേഷണവും ഇതിവൃത്തമാകുന്ന ത്രില്ലർ ചിത്രം " 21 ഗ്രാംസിന്റെ "  പ്രൊമോഷന്റെ ഭാഗമായി പോസ്റ്റർ ഒട്ടിക്കാൻ തയ്യാറായിരിക്കുകയാണ്‌ നടൻ അനൂപ്‌ മേനോൻ. 

ചിത്രത്തിലെ മറ്റൊരു നടനും അവതാരകനും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ ജീവ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ കഴിഞ്ഞ ദിവസം തുടക്കമിട്ട ചാലഞ്ച്‌ ഏറ്റെടുത്തുകൊണ്ടാണ്‌ അനൂപ്‌ മേനോൻ പോസ്റ്റർ ഒട്ടിക്കുവാൻ ഇറങ്ങുന്നത്‌.

ജീവ തങ്ങളുടെ സിനിമയായ 21 ഗ്രാംസിന്റെ പോസ്റ്റർ മതിലിൽ ഒട്ടിക്കുകയും ശേഷം പറയുന്ന കാര്യങ്ങളുമാണ്
വിഡിയോയുടെ രൂപത്തിൽ പോസ്റ്റ്‌ ആയി പങ്കിട്ടിരിക്കുന്നത്. താൻ ചെയ്തത് പോലെ സിനിമയിലെ നായകനായ അനൂപ്മേനോൻഅടക്കമുള്ളവർക്ക് ചെയ്യാനാകുമോ എന്ന രീതിയിലായിരുന്നു ചലഞ്ച് ചെയ്തത്. 

ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൻ തരംഗമായിരിക്കുകയാണ്. എന്നാൽ ഒരു ദിവസത്തിനു ശേഷം നിർമ്മാതാവും സംവിധായകനുമുൾപ്പെടെ " 21 ഗ്രാംസിന്റെ " എല്ലാ ടീമംഗങ്ങളും അനൂപ്മേനോന്റെനേതൃത്വത്തിൽചലഞ്ച്അംഗീകരിച്ചിരിക്കുകയാണ്. ഇതിനായി രാത്രിയിൽ എല്ലാവരും ചേർന്ന്ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുകയും, അത് ജീവയുടെ ചലഞ്ച് ആക്സെപ്റ്റ് ചെയ്‌ത് കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ എൻ റിനീഷ് നിർമിച്ചു നവാഗതനായ ബിബിൻ കൃഷ്ണ എഴുത്തും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്. ഈ സിനിമ മാർച്ച്‌ 18 ന് തീയേറ്ററുകളിലേക്ക് എത്തും. സസ്പെൻസും, മിസ്റ്ററിയും, ട്വിസ്റ്റുകളും പ്രതീക്ഷിക്കാവുന്ന ഈ സിനിമയിൽ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ,മറീനമൈക്കിൾബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ പ്രധാനവേഷങ്ങൾ
അവതരിപ്പിക്കുന്നു.

 'അഞ്ചാം പാതിര'എന്ന സൂപ്പർ ഹിറ്റ്‌ ത്രില്ലെർ ചിത്രം ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ ചെറിയൊരു ഇടവേളക്ക് ശേഷമാണ് അതേ ജോണറിൽ മറ്റൊരു ചിത്രം തിയേറ്ററിൽ ആസ്വദിക്കാൻ ഒരുങ്ങുന്നത്. ‌


No comments:

Powered by Blogger.