" കുതിരൈ വാൽ " നാളെ ( മാർച്ച് 18 ) റിലീസ് ചെയ്യും.


പാ രഞ്ജിത്ത് അവതരിപ്പിക്കുന്ന " കുതിരൈ വാൽ " നാളെ ( മാർച്ച് 18 ) തീയേറ്ററുകളിൽ എത്തും. 

കലൈയരശൻ ,ഹിന്ദി - മറാത്തി നടി അഞ്ജലി പാട്ടിൽ എന്നിവരാണ് മുഖ്യവേഷത്തിൽ എത്തുന്നത്. സൗമ്യ ജയമൂർത്തി ,ആനന്ദ് സ്വാമി, ചേതൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഫാൻ്റസി സൈക്കോളജി ത്രില്ലറാണ് .

ശ്യാം സുന്ദർ, മനോജ് ലിയോണൽ ജേസർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം കാർത്തിക് മുത്തുകുമാറും ,സംഗീതം പ്രദീപ്കുമാറുംനിർവ്വഹിക്കുന്നു. 

ശരവണൻ ഒരു ദിവസം രാവിലെ ഏഴുന്നേൽക്കുമ്പോൾ അയാൾക്ക് ഒരു വാൽ മുളച്ചിരിക്കുന്നു. ആ വാൽ മുള ത് എന്താണ്അർത്ഥമാക്കുന്നത് എന്താണ് എന്നതിൻ്റെ  അന്വേഷണമാണ് ഈ സിനിമ. മാജിക്കൽ റിയലിസത്തെ അതിൻ്റെ പാരമ്യതയിൽ ഉപയോഗിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. 

സലിം പി. ചാക്കോ .
cpK desK.

 

No comments:

Powered by Blogger.