സജി വെഞ്ഞാറമ്മൂട് നായകനായ " അല്ലി " മാർച്ച് 11ന് തിയേറ്ററുകളിൽ എത്തും.

സുരാജ് വെഞ്ഞാറമ്മൂടിൻ്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് "അല്ലി" . ഹൈ ഫൈവ് ഫിലിംസിനു വേണ്ടി രാജ്കുമാർ എസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന അല്ലി മാർച്ച് 11ന് തീയേറ്ററിലെത്തും.

സജി വെഞ്ഞാറമ്മൂട് ഒരു മേസ്തിരിപ്പണിക്കാരൻ്റെ ശക്തമായ വേഷത്തിൽ നല്ല പ്രകടനം നടത്തുന്ന ചിത്രമാണ് അല്ലി.തുടക്കത്തിൽ തന്നെ ശക്തമായൊരു കഥാപാത്രത്തെ ലഭിച്ചതിൽ സന്തോഷിക്കുന്നു. നന്നായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. സജി വെഞ്ഞാറമ്മൂട് പറയുന്നു.

ഒരു മലയടിവാരത്തുള്ള ഗ്രാമത്തിലാണ് മേസ്തിരിയുടെ താമസം. മകൾ അല്ലി (അപർണ്ണാ മോഹൻ ) മാത്രമെ കൂടെയുള്ളു. ഭാര്യ മുമ്പേ മരിച്ചു. അയൽപക്കത്ത് താമസമുള്ള സുമതിയമ്മ (നീനാ കുറുപ്പ്) വലിയൊരു സഹായമാണ്. മററ് ഗ്രാമങ്ങളിൽ മേസ്തിരി, പണിക്ക് പോകുമ്പോൾ സുമതിയമ്മയാണ് അല്ലിയെ സംരക്ഷിക്കുന്നത്. മദ്യപാന ശീലമുള്ള മേസ്തിരിയ്ക്ക് പല കാര്യങ്ങളും ശ്രദ്ധിക്കാൻ കഴിയാതെ പോകുന്നു. അതിൻ്റെ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് മകൾ അല്ലിയായിരുന്നു. ഒടുവിൽ പ്രകൃതി തന്നെ അവൾക്ക് രക്ഷാകവചം ഒരുക്കുകയായിരുന്നു.

വ്യത്യസ്തമായ കഥയും അവതരണവും അല്ലിയെ വേറിട്ടൊരു അനുഭവമാക്കുന്നു. മേസ്തിരിയായി സജി വെഞ്ഞാറമ്മൂടും, അല്ലിയായി അപർണ്ണ മോഹനും, സുമതിയമ്മയായി നീനാ കുറുപ്പും നല്ല പ്രകടനമാണ് നടത്തിയത്.

ഹൈ ഫൈവ് ഫിലിംസിനു വേണ്ടി എസ്.ശ്രീകുമാർ ,ഗൗതം രാജ്, ഡോ.അമ്മു ടി ദീപ് എന്നിവർ നിർമ്മിക്കുന്ന അല്ലി രാജ് കുമാർ എസ് രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ഡി.ഒ.പി - ജയൻ ദാസ്, എഡിറ്റർ - അരുൺദാസ്, ഗാനങ്ങൾ - ശ്യാം നെല്ലിക്കുന്നേൽ,സംഗീതം - സതീശ്, കല - ബിജു കല്ലുംപുറത്ത്, ബി.ജി.എം - ശ്രുതികാന്ത് എം.ടി, പ്രൊഡക്ഷൻ കൺട്രോളർ- നസീർ അരീക്കോട്, മേക്കപ്പ് - രതീഷ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - നിഥിൻ, അസോസിയേറ്റ് ഡയറക്ടർ - ഷാൻ എസ്.എം കടക്കാവൂർ, ശ്രീ പ്രസാദ്, അസിസ്റ്റൻ്റ് ഡയറക്ടർ - അരുൺ, സ്റ്റിൽ - ആനന്ദ് മേനോൻ ,ഡിസൈൻ -സാൻ്റോ വർഗീസ്, വിതരണം - സൂരി ഫിലിംസ്.

സജി വെഞ്ഞാറമ്മൂട്, അപർണ്ണാ മോഹൻ, നീനാ കുറുപ്പ് ,ശിവദാമോദർ, വിപിൻ കുട്ടപ്പൻ, ശ്രീ പ്രസാദ്, ശിവരഞ്ജിനി എന്നിവർ അഭിനയിക്കുന്നു.

പി.ആർ.ഒ- അയ്മനം സാജൻ .

No comments:

Powered by Blogger.