സൈബര്‍ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി പ്രശസ്ത ഛായാഗ്രാഹകന്‍ കെ.പി നമ്പ്യാതിരി സംവിധാനം ചെയ്യുന്ന ചിത്രമാണ് " WFH. " .

സൈബര്‍ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി പ്രശസ്ത ഛായാഗ്രാഹകന്‍ കെ.പി നമ്പ്യാതിരി ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് "  WFH " . 

ചിത്രത്തിന്റെ പ്രീ-റിലീസ് പോസ്റ്റര്‍ പത്മശ്രീ മോഹന്‍ലാല്‍ പുറത്തിറക്കി. പ്രശസ്ത സിനിമാതാരം ശിവാനി ഭായി ആണ് ചിത്രത്തിന്റെ നിര്‍മ്മാണവും തിരക്കഥയും നിര്‍വ്വിച്ചിരിക്കുന്നത്. 

കോവിഡ് കാലത്ത് അഡള്‍ട്ട് വെബ്‌സൈറ്റ് ഗ്യാങ്ങിന്റെ കെണിയില്‍ അകപ്പെട്ട് പോകുന്ന മായ എന്ന വീട്ടമ്മയുടെ കഥായാണ് WFH എന്ന ചിത്രത്തിലൂടെ പറയുന്നത്. രാജീവ്പിള്ള, റീയാസ് ഖാന്‍, കനേഡിയന്‍ ഡ്രാമാ ആര്‍ട്ടിസ്റ്റ് മല്ലികാ ചൗധരി, ശിവാനി ഭായി, രവികാന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 

ഐ.എം വിജയന്‍ അതിഥിതാരമായെത്തുന്ന ചിത്രത്തില്‍ തമിഴ് നടന്‍ ബോസ് വെങ്കിട്ട് വില്ലന്‍ കഥാപാത്രത്തെഅവതരിപ്പിക്കുന്നു.പൂര്‍ണ്ണമായും ചെന്നൈയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ പ്രശസ്ത ക്രിക്കറ്റ് താരങ്ങളും വേഷമിടുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. മുന്‍ ഐ.പി.എല്‍ താരം പ്രശാന്ത് പരമേശ്വരന്‍, മുന്‍ രഞ്ജി താരം പ്രശാന്ത് ചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
കന്നട സംഗീത സംവിധായകന്‍ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പി.സി മോഹന്‍ എഡിറ്റിംഗുംനിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ഉടന്‍ ഒ.റ്റി.റ്റി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.

No comments:

Powered by Blogger.