ശ്രീനിവാസനെ നായകനാക്കി ഷാബു ഉസ്മാൻ കോന്നി സംവിധാനം ചെയ്യുന്ന " Louis " മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.


ശ്രീനിവാസൻ കേന്ദ്രകഥാപാത്രമാകുന്ന " Louis  " കഥയും സംവിധാനവും  നിർവ്വഹിക്കുന്നത് ഷാബു ഉസ്മാൻ കോന്നിയാണ്. 
കോട്ടുപ്പള്ളിൽ പ്രൊഡക്ഷൻസിൻ്റ ബാനറിൽ റ്റിറ്റി എബ്രഹാം കോട്ടുപള്ളിലാണ് ഈ ചിത്രം  നിർമ്മിക്കുന്നത്. 

ഒരു ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂയിസ് .വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന ലൂയിസ് പ്രേക്ഷകന് പുതിയ അനുഭവമായിരിക്കും.

തിരക്കഥ, സംഭാഷണം -മനു ഗോപാൽ , ക്യാമറ - ആനന്ദ് കൃഷ്ണ, സംഗീതം - ജാസി ഗിഫ്റ്റ്, രാജീവ് ശിവ,ഗാനരചന - മനു മൻജിത്ത്, ഷാബു ഉസ്മാൻ ,ആലാപനം -നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ - മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം - ജാസി ഗിഫ്റ്റ്, ആർട്ട് - സജി മുണ്ടയാട്, മേക്കപ്പ് - പട്ടണം ഷാ, വസ്ത്രാലങ്കാരംരവികുമാരപുരം, ത്രിൽസ് - ജാക്കി ജോൺസൻ,പ്രൊഡക്ഷൻ കൺട്രോളർ- ഹസ്മീർ അരോമ ,ഫിനാൻസ് കൺട്രോളർ- മനു വകയാർ, അസോസിയേറ്റ് ഡയറക്ടർഗാന്ധിക്കുട്ടൻ,
കോറിയോഗ്രാഫി - ജയ്, സ്റ്റിൽ - ശാലു പ്രകാശ്.
   
സായ്കുമാർ  ,ജോയി മാത്യൂ, മനോജ് കെ ജയൻ ,ഡോ.റൂണി അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ ,രോഹിത്, അൽസാബിദ്, ആദിനാട് ശശി,ലെന ,സ്മിനു സിജോ നിയ വർഗ്ഗീസ് ,മീനാക്ഷി , ആസ്റ്റിൻ എന്നിവർ അഭിനയിക്കുന്നു.

മാർച്ച് ആദ്യവാരം വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായി ലൂയിസിൻ്റെ ചിത്രീകരണം ആരംഭിക്കും.

പി.ആർ.ഒ : അയ്മനം സാജൻ.

 

No comments:

Powered by Blogger.